ഉമ്മന്‍ചാണ്ടി സംഘപരിവാര പ്രചാരകനെപ്പോലെ : വി എസ്

തിരുവനന്തപുരം: കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് ഒരു സംഘപരിവാര പ്രചാരകനെ പോലെ ബിജെപിക്ക് വിടുപണി ചെയ്യുന്ന കോണ്‍ഗ്രസ്സുകാരനാണ് ഉമ്മന്‍ചാണ്ടിയെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അതിനായി നടേശനെപ്പോലെ ഒരു മധ്യവര്‍ത്തിയെയും ഉമ്മന്‍ചാണ്ടി സൃഷ്ടിച്ചെടുത്തു. ഇതിന്റെ ടെസ്റ്റ് ഡോസാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ നാം കണ്ടത്. ഉമ്മന്‍ചാണ്ടി തന്നെ മണ്ഡലം തിരിച്ച് ഈ പരീക്ഷണം കേരളമൊട്ടാകെ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ബിജെപി ബാധയെ കേരളത്തില്‍ കുടിയിരുത്താന്‍ ശ്രമിച്ച ദുര്‍മന്ത്രവാദിയാണ് ഉമ്മന്‍ചാണ്ടിയെന്നും വിഎസ് പറഞ്ഞു. വര്‍ഗീയ വിഷം ചീറ്റുന്ന ബിജെപിക്ക് കുടപിടിച്ചത് കോണ്‍ഗ്രസ്സാണ്. സ്വയം ചീഞ്ഞ് ബിജെപിക്ക് വളമാവുകയാണ് കോണ്‍ഗ്രസ്സെന്നും വിഎസ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
Next Story

RELATED STORIES

Share it