kozhikode local

ഉമ്മന്‍ചാണ്ടി ആര്‍എസ്എസിനെ സുഖിപ്പിക്കുന്നത് ബോധപൂര്‍വം: ഇ അബൂബക്കര്‍

ഫറോക്ക്: എസ്ഡിപിഐ- എസ്പി സഖ്യ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ആവേശം പകര്‍ന്ന് എസ്ഡിപിഐ ദേശീയ നേതാവ് ഇ അബൂബക്കര്‍ ബേപ്പൂര്‍ മണ്ഡലത്തില്‍. ബിജെപിയെയും ആര്‍എസ്എസ്സിനെയും സുഖിപ്പിച്ച് ഉമ്മന്‍ചാണ്ടി പ്രസ്താവനയിറക്കുന്നത് ബോധപൂര്‍വമാണെന്ന് എസ്ഡിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ഇ അബൂബക്കര്‍ പറഞ്ഞു.
എസ്ഡിപിഐ ബേപ്പൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിച്ച കടലുണ്ടി പഞ്ചായത്ത് വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ വിഷം ചീറ്റുന്ന തൊഗാഡിയക്കെതിരെയും പോലീസിനെ അക്രമിച്ച ആര്‍എസ്എസ്സുകാര്‍ക്കെതിയുള്ള കേസുകള്‍ പോലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍വലിച്ചു കൊടുത്തിരിക്കുകയാണ്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് താമര വിരിയിക്കാനുള്ള സംഘപരിവാരത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെക്കുറിച്ച് മുന്നണികള്‍ ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഡ് അംഗം ജമാല്‍ ചാലിയം അധ്യക്ഷത വഹിച്ചു. സജീര്‍ മാത്തോട്ടം, കെ വി റഷീദ്, ഷാനവാസ് സംസാരിച്ചു. കടലുണ്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രചരണം നടത്തിയാണ് വാഹന ജാഥ ചാലിയത്ത് സമാപിച്ചത്.
Next Story

RELATED STORIES

Share it