ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് ഐഎന്‍ടിയുസി നേതാവ്

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കരുണാകരനെ പിന്നില്‍നിന്ന് കുത്തി അധികാരത്തില്‍നിന്ന് പുറത്താക്കിയവര്‍ക്ക് കാലം തിരിച്ചടി നല്‍കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട്. സ്വാതന്ത്ര്യസമര സേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളുമായിരുന്നു കെ കരുണാകരന്‍. കോണ്‍ഗ്രസ്സുകാരുടെ മനസ്സില്‍ ഇന്നും ജ്വലിച്ചുനില്‍ക്കുന്ന ഓര്‍മയാണ് ലീഡറുടേത്. പ്രിയപ്പെട്ട ലീഡറെ പിറകില്‍നിന്നു കുത്തി മുറവിളികൂട്ടി അധികാരത്തില്‍നിന്നു പുറത്താക്കിയവര്‍ക്കുതന്നെ കാലം തിരിച്ചടി നല്‍കുന്നു. ചെയ്തുപോയ പാപങ്ങള്‍ക്ക് ശിക്ഷ ലഭിക്കുന്നതിന് കേരള ജനത ഉത്തരവാദികളല്ലേ. ഇനിയെന്ത്? പാര്‍ട്ടിയോ ജനങ്ങളോ തീരുമാനിക്കേണ്ടത്? എന്ന ചോദ്യങ്ങളുമായുമാണ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
സോളാര്‍ വിഷയത്തിലുണ്ടായ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ നിന്നുതന്നെ ഇത് രണ്ടാമത്തെ ആളാണ് പരസ്യമായി രംഗത്തെത്തുന്നത്. ആദര്‍ശ ധീരന്മാര്‍ കാശിക്കുപോയോ എന്നു ചോദിച്ച് അജയ് തറയില്‍ കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റ് അപ്‌ലോഡ് ചെയ്തിരുന്നു. കെപിസിസി പ്രസിഡന്റ് വി എം സുധീരനെയും എഐസിസി പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിയെയും ഉദ്ദേശിച്ചായിരുന്നു അജയ് തറയിലിന്റെ പരാമര്‍ശം.
Next Story

RELATED STORIES

Share it