thrissur local

ഉമ്മന്‍ചാണ്ടിയുടെ വലതുകവിളില്‍ ലഭിക്കുന്ന അടിയായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ്: വിഎസ്

കുന്നംകുളം: മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ വലതുകവിളില്‍ ലഭിക്കുന്ന അടിയായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.
വര്‍ഗീയ ശക്തികള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന് ശ്രമം നടത്തിയപ്പോള്‍ കോടതി നേരിട്ട് നല്‍കിയ അടി ഇടതു കവിളില്‍ ആയിരുന്നുവെന്നും, ഏഴാം തിയ്യതി ബാലറ്റ് തുറക്കുമ്പോള്‍ വലതു കവിളില്‍ ജനങ്ങള്‍ നല്‍കിയ അടി തിരിച്ചറിയുമെന്നും വി എസ് പറഞ്ഞു.
എല്‍ഡിഎഫ് കുന്നംകുളം നഗരസഭാ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ ശങ്കര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ പതിനാറ് എസ്എന്‍ കോളജുകള്‍ ആരംഭിക്കുകയും, ആയിരകണക്കിന് നിയമനങ്ങള്‍ നടത്തുകയും ചെയ്തു.
എന്നാല്‍ ഒരു അഴിമതികറ പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വെള്ളാപ്പള്ളി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തപ്പോള്‍ നിയമനത്തില് മാത്രം 600 കോടിയില്‍പരം കൊള്ളയടിച്ചു.
500 കോടി രൂപ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് അഞ്ച് ശതമാനം പലിശ നിരക്കില്‍ കൊടുത്ത് 18ശതമാനത്തിന് പാവപ്പെട്ട സ്ത്രീകളെ പരിപോഷിപ്പിക്കാനെന്ന വ്യാജേന നല്‍കി. ഇതിന്റെ തിരിച്ചടവ് ഗഡുക്കളായി സ്തീകളുടെ കൂട്ടായ്മയ്ക്ക് നല്‍കുന്നുണ്ടെങ്കിലും ഒരു ഗഡു പോലും ബാങ്കില്‍ അടച്ചില്ല. വരും മാസങ്ങളില് പണയമെടുത്ത കുടുംബങ്ങള്‍ക്ക് നേരെ ജപ്തി നടപടി ഉണ്ടാവുമെന്ന ഘട്ടമെത്തിയപ്പോഴാണ് താന്‍ നിയമപരമായി ഇതിനെ നേരിടുന്നതെന്ന് പറഞ്ഞത്.
ഇതില്‍ നിന്ന് വെള്ളാപ്പിള്ളിയ്ക്കും കുടുംബത്തിനും രക്ഷപെടനാവില്ലെന്നും വി എസ് പറഞ്ഞുഅരുവിക്കരയില്‍ വെള്ളാപ്പള്ളിയുടെ സഹായത്തോടെ നേടിയ വിജയം തദ്ദേശ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്നാണ് ഉമ്മന്‍ചാണ്ടി കണക്ക് കൂട്ടുന്നതെന്നും ഇത് വെറും മനകോട്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it