ഉമ്മന്‍ചാണ്ടിക്ക്എതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് ഡല്‍ഹിയിലെ ബിജെപി അനുകൂല സംഘടനയായ നവോദയം ഹൈക്കോടതിയെ സമീപിച്ചു. ഡല്‍ഹിയില്‍ വച്ച് ഉമ്മന്‍ചാണ്ടിക്ക് പണം കൈമാറിയെന്ന പരാതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നവോദയം വൈസ് പ്രസിഡന്റ് ഷൈന്‍ പി ശശിധര്‍ ആണ് ഹരജി സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ 28ന് ഡല്‍ഹി പോലിസിനു പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടായിട്ടില്ല. നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ഉറപ്പുവരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കണമെന്നും അതിന് കോടതി ഉത്തരവിടണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം.
Next Story

RELATED STORIES

Share it