Flash News

ഉമാഭാരതി രാജിവയ്ക്കില്ലെന്ന് ജെയ്റ്റ്‌ലി



ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പൊളിച്ച കേസില്‍ സുപ്രിംകോടതി ഉത്തരവു വന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഉമാഭാരതി രാജിവയ്ക്കില്ലെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.1993 മുതല്‍ തുടരുന്ന കേസാണിത്. അതില്‍ പുതിയ സാഹചര്യമൊന്നും ഉണ്ടായിട്ടില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉമാഭാരതിയും രാജസ്ഥാന്‍ ഗവര്‍ണറും കല്യാണ്‍ സിങും രാജിവയ്ക്കുമോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്‌ലി. ഉമാഭാരതിയുടെയും സിങിന്റെയും രാജിയാണ് മാനദണ്ഡമെങ്കില്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനമൊഴിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.സുപ്രിംകോടതി ഉത്തരവ് രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനെ ബാധിക്കുമെന്ന റിപോര്‍ട്ടുകള്‍ സാങ്കല്‍പ്പികം മാത്രമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.അതേസമയം അയോധ്യയില്‍ രാമേക്ഷത്ര നിര്‍മാണത്തിനായി ജീവന്‍ ബലിയര്‍പ്പിക്കാന്‍ ഒരുക്കമാണെന്ന് ഉമാഭാരതി പറഞ്ഞു. താന്‍ രാമജന്‍മഭൂമി പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഗൂഢാലോചനയൊന്നുമുണ്ടായിട്ടില്ല. എല്ലാം പരസ്യമായിട്ടായിരുന്നു. 1984ല്‍ സിഖ് കലാപം നടക്കുമ്പോള്‍ സോണിയാഗാന്ധി രാജീവ് ഗാന്ധിയുടെ വസതിയിലുണ്ടായിരുന്നു. അതിനര്‍ഥം സോണിയ, ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണോയെന്നും അവര്‍ ചോദിച്ചു.
Next Story

RELATED STORIES

Share it