ഉമറിന്റെയും കനയ്യയുടെയും ശിക്ഷ ശരിവച്ച് അന്വേഷണ സംഘം

ന്യൂഡല്‍ഹി: രാജ്യദ്രോഹ വിവാദവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദിനും കനയ്യ കുമാറിനും ജെഎന്‍യു നല്‍കിയ ശിക്ഷ ശരിവച്ച് ഉന്നത അന്വേഷണ സംഘം. 2016 ഫെബ്രുവരിയില്‍ നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദിനെ സസ്‌പെന്‍ഡ് ചെയ്തതും കനയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്തിയതുമാണ് ജെഎന്‍യു ഏര്‍പ്പെടുത്തിയ ഉന്നതതല അന്വേഷണ സംഘം ശരിവച്ചത്. അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ടു ദേശവിരുദ്ധമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് ആരോപണം. അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ച് മറ്റു 15 വിദ്യാര്‍ഥികളുടെ മേലും ഈ അഞ്ചംഗ സമിതി പിഴ ചുമത്തിയിട്ടുണ്ട്. അതേസമയം, വിദ്യാര്‍ഥികള്‍ ഇതിനെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
Next Story

RELATED STORIES

Share it