Flash News

ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചു

ഉമര്‍ ഖാലിദ്  ഹൈക്കോടതിയെ സമീപിച്ചു
X
Umar-Khalid_

ന്യൂഡല്‍ഹി: കനയ്യ കുമാറിനൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തി പോലിസ് തേടുന്ന ഉമര്‍ ഖാലിദും മറ്റൊരു ജെഎന്‍യു വിദ്യാര്‍ഥിയും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കീഴടങ്ങാന്‍ തയ്യാറുള്ള തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
ഇന്നലെ  സര്‍വകലാശാലാ കാംപസില്‍ തിരിച്ചെത്തിയ ഖാലിദും ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ കീഴടങ്ങില്ലെന്നും പോലിസിന് വേണമെങ്കില്‍ യൂനിഫോമില്‍ അറസ്റ്റ് ചെയ്യാമെന്നുമാണ് നിലപാട് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍ അനുമതി നല്‍കാത്തതിനാല്‍ പോലിസിന് ഇതുവരെ കാംപസിനുള്ളില്‍ കടക്കാന്‍ സാധിച്ചിരുന്നില്ല.
ഉമര്‍ ഖാലിദിനെ കൂടാതെ അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ് കുമാര്‍, ആനന്ദ് പ്രകാശ് നാരായണന്‍, രാംനാഗ എന്നിവരാണ് ഞായറാഴ്ച അര്‍ധരാത്രി കാംപസില്‍ എത്തിയത്. രാത്രി വൈകിയും കാത്തുനിന്ന പോലിസ് പിന്നീട് മടങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it