Flash News

ഉമര്‍ ഖാലിദിന് കൊല്‍ക്കത്തയില്‍ പോവാന്‍ അനുമതി

ഉമര്‍ ഖാലിദിന് കൊല്‍ക്കത്തയില്‍ പോവാന്‍ അനുമതി
X
umarkhalid

[related]

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് കൊല്‍ക്കത്തയില്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് ഡല്‍ഹി കോടതി അനുമതി നല്‍കി. ബാസ്റ്റര്‍ സോളിഡാരിറ്റി നെറ്റ്‌വര്‍ക്ക് സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി രതീഷ് സിങ് ആണ് അനുമതി നല്‍കിയത്. മെയ് 20 മുതല്‍ 23 വരെയാണ് പരിപാടി. ജെഎന്‍യു വിദ്യാര്‍ഥി അനിര്‍ബന്‍ ഭട്ടാചാര്യയ്‌ക്കൊപ്പം മാര്‍ച്ച് 18നായിരുന്നു ഉമര്‍ ഖാലിദിനും ആറുമാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യകാലത്ത് അനുവാദം കൂടാതെ ഡല്‍ഹിക്കു പുറത്തു പോവരുതെന്നു കോടതി നിര്‍ദേശിച്ചിരുന്നു.ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന പരിപാടിക്കിടയില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it