Flash News

ഉപേക്ഷിക്കപ്പെട്ട ബാഗില്‍ 16 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍



തൃശൂര്‍: കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തെ ഹോട്ടലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബാഗില്‍ നിന്ന് 2000ത്തിന്റെ 16 ലക്ഷം രൂപയുടെ കള്ളനോട്ടുകളും അത് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന പേപ്പര്‍, മഷി, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.10ന് തൃശൂര്‍ എസിപി പി വാഹിദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ടൗണ്‍ ഇസ്റ്റ് സിഐ കെ സി സേതുവിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ എം ജെ ജിജോയും സംഘവുമാണ് ബാഗ് കണ്ടെത്തിയത്. എഎസ്‌ഐ അനില്‍കുമാര്‍, എസ്‌സിപിഒ സന്തോഷ്, സണ്ണി, സിപിഒ സിബു, ഷിനു എന്നിവരും സംഘത്തിലുണ്ടായിരുന്നു. സമീപത്തെ സിസിടിവിയില്‍ നിന്ന് ബാഗ് ഉപേക്ഷിച്ച ആളുകളെ കണ്ടെത്തുന്നതിനായി പോലിസ് ശ്രമം തുടങ്ങി.
Next Story

RELATED STORIES

Share it