Alappuzha local

ഉപേക്ഷിക്കപ്പെട്ട അജ്ഞാത വാഹനം ഗതാഗതക്കുരുക്കിന് കാരണമാവുന്നു



അമ്പലപ്പുഴ: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട അജ്ഞാത വാഹനം ഗതാഗതകുരുക്കിന് കാരണമാവുന്നു. ഇതോടെ മേഖലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഭീതിയുടെ നിഴലിലാണ്. പുന്നപ്ര കളിത്തട്ട് വെട്ടിക്കരി റോഡില്‍ പുന്നപ്ര യുപി സ്‌കൂളിന് കിഴക്ക് ഭാഗത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ടിപ്പര്‍ ലോറിയാണ് ഗതാഗതകുരുക്ക് ഉണ്ടാക്കുന്നത്.  ഒരു മാസക്കാലമായി മുന്‍ വീലുകള്‍ പഞ്ചറായ ടിപ്പര്‍ ലോറി ഇവിടെ ഉപേക്ഷിച്ച നിലയില്‍ കാണ്ടെത്തിയിട്ട്. ഇതിന് സമീപത്ത് കൂടിയാണ് ഉള്‍നാടന്‍ റോഡായ പഴയ നടക്കാവ് റോഡ് കടന്ന് പോകുന്നത്.  ടിപ്പര്‍ കിടക്കുന്നതിന്റെ 50 മീറ്റര്‍ മുന്നോട്ട് മാറി നാലും കൂടിയ ജംങ്ഷനാണ്. എന്നാല്‍ ടിപ്പറിന്റെ മറവു കാരണം വാഹനങ്ങള്‍ക്ക് ജങ്ഷന്റെ ഇരുവശങ്ങളും കാണാന്‍ കഴിയാത്തത് അപകടത്തിന് വഴിയൊരുക്കുകയാണ്.  സമീപത്തെ സ്‌കൂളുകളിലേക്ക് പോവുന്ന കാല്‍നടക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും വഴിയാത്രക്കാരും ഒരു പോലെ ഭീതിയുടെ നിഴലിലാണ്. ടിപ്പര്‍ സ്ഥലത്തു നിന്നും നീക്കം ചെയ്തു ഇതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it