Kollam Local

ഉപാസന ആശുപത്രിയില്‍ ജീവനക്കാര്‍ സമരം നടത്തി

കൊല്ലം: വിദേശ വ്യവസായി രവി പിള്ളയുടെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപാസന ആശുപത്രിയില്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഇന്നലെ തൊഴിലാളികള്‍ നടത്തിയസമരം ഒത്തുതീര്‍പ്പായി. ഇടക്കാല ആശ്വാസം നല്‍കാത്തതിലും ശമ്പള വര്‍ദ്ധനവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു സമരം നടത്തിയത്. തുടര്‍ന്ന് ഉച്ചയോടെ ബന്ധപ്പെട്ടവര്‍ നല്‍കിയ ഉറപ്പില്‍ സമരം അവസാനിച്ചു. നഴ്‌സുമാരും ക്ലീനിങ് ജീവനക്കാരും സെക്യൂരിറ്റി തൊഴിലാളികളടക്കമുള്ളവരായിരുന്നു സമരത്തില്‍. ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്നവരാണ് പാരാമെഡിക്കല്‍ ജീവനക്കാരടക്കമുള്ളവര്‍. മിക്കവര്‍ക്കും വര്‍ഷങ്ങളുടെ പരിചയ സമ്പത്തുണ്ടെങ്കിലും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. കൂടാതെ മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ലെന്നും ലീവോ, അവധിയൊ നല്‍കില്ലെന്നും തൊഴിലാളികള്‍ പറയുന്നു. ഇടക്കാല ആശ്വാസമായി കുറച്ച് തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നടപ്പായിരുന്നല്ല. പ്രതിഷേധക്കാര്‍ മെഡിക്കല്‍ ഡയറക്ടറെ ഉപരോധിച്ചിരുന്നു. ഇതോടെ ആശുപത്രിയിലെ ഓഫസ് ജോലികളും തടസപ്പെട്ടു. സമരം നടത്തിയ സിഐടി.യു നേതൃത്വത്തിലെ ജീവനക്കാരുടെ സംഘടനയായിരുന്നു സമരത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it