ഉപസമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു

കുമളി: സുപ്രിം കോടതി മേല്‍നോട്ട സമിതി നിയോഗിച്ച ഉപസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തി. കാലവര്‍ഷം അടുത്തെത്തിയതോടെ ജലനിരപ്പുയരുമെന്നതിനാല്‍ ഷട്ടറുകളുടെ പ്രവര്‍ത്തനവും സമിതി അംഗങ്ങള്‍ വിലയിരുത്തി. ജലനിരപ്പ് 142 അടിയില്‍ നിന്നു താഴ്ന്നതിനു ശേഷം ഡിസംബര്‍ 19നായിരുന്നു ഉപസമിതി ഇതിനു മുമ്പ് അണക്കെട്ടില്‍ പരിശോധന നടത്തിയത്.
ജലനിരപ്പ് താഴ്ന്നതിനാല്‍ സീപ്പേജ് ജലത്തിന്റെ അളവ് മിനിറ്റില്‍ 18.4 ലിറ്ററായി കുറഞ്ഞു. ബേബിഡാമില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തമിഴ്‌നാട് അംഗങ്ങള്‍ ചെയര്‍മാനുമായി ചര്‍ച്ച നടത്തി.
സന്ദര്‍ശനത്തിനു ശേഷം സമിതി കുമളിയില്‍ യോഗം ചേരാറുണ്ടായിരുന്നു. ഇത്തവണ ഇതുണ്ടായില്ല. പ്രത്യേക അജണ്ടയൊന്നുമില്ലാത്തതിനാലാണ് യോഗം ചേരാതിരുന്നതെന്ന് ചെയര്‍മാന്‍ വിശദീകരിച്ചു. മഴക്കാലമാവുന്നതോടെ എല്ലാ മാസവും ഉപസമിതി പരിശോധന നടത്തും. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 110.80 അടിയാണ്.
Next Story

RELATED STORIES

Share it