ഉപസമിതി ഇന്നലെ അണക്കെട്ടില്‍ പരിശോധന നടത്തി

കുമളി: ഇന്നലെ മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തി. അണക്കെട്ടില്‍നിന്നു പുറത്തേക്കൊഴുകുന്ന സീപ്പേജ് വെള്ളത്തിന്റെ അളവ് ശേഖരിച്ചു. ഏതാനും ദിവസത്തിനുള്ളില്‍ സീപ്പേജ് വെള്ളത്തിന്റെ അളവിലും കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. ഒരു മിനിറ്റില്‍ 145 ലിറ്റര്‍ വെള്ളമാണ് ഗാലറിയിലൂടെ പുറത്തേക്കൊഴുകുന്നത്.
നിലവിലുള്ള ജലനിരപ്പില്‍ ഇതേ അളവായിരുന്നു സീപ്പേജ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം മേല്‍നോട്ടസമിതി അണക്കെട്ടിലെത്തിയപ്പോള്‍ 125 ലിറ്ററായിരുന്നു അളവു ശേഖരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിയിലെത്തിയത്. സെക്കന്റില്‍ 1,144 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോള്‍ 511 ഘനയടി വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുന്നുമുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണു ലഭിക്കുന്നത്. തിങ്കളാഴ്ചയോടെ ജലനിരപ്പ് 142 അടിയിലെത്തിക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം. ഇതിനായി തമിഴ്‌നാട്ടിലേക്കു വെള്ളം കൊണ്ടുപോവുന്നത് നിര്‍ത്താനും സാധ്യതയുണ്ട്.
Next Story

RELATED STORIES

Share it