Flash News

ഉപരോധ നീക്കം : യുഎസിനെതിരേ മുന്നറിയിപ്പുമായി ഇറാന്‍



തെഹ്‌റാന്‍: യുഎസിന്റെ ഉപരോധ നീക്കങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി ഇറാന്‍. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകളെ ഭീകര പട്ടികയിലുള്‍പ്പെടുത്താന്‍ യുഎസ് ശ്രമിക്കുന്നതായുള്ള അഭ്യൂഹത്തിനിടെയാണ് മുന്നറിയിപ്പ്. ഇറാന്റെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കും സായുധ സംഘടനകളെ പിന്തുണക്കുന്നതിനുമെതിരേ നടപടിയുണ്ടാവുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉപരോധ നീക്കവുമായി മുന്നോട്ടുപോയാല്‍ മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ മിസൈലുകളുടെ 2,000 കിലോമീറ്റര്‍ ദൂരപരിധിക്ക് പുറത്തേക്കു മാറ്റേണ്ടിവരുമെന്ന് റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ മുഹമ്മദ് അലി ജാഫരി പറഞ്ഞു. ഭാവിയില്‍ യുഎസുമായുള്ള ചര്‍ച്ചകള്‍ക്കുള്ള സാധ്യത ഇല്ലാതാവാന്‍ ഉപരോധങ്ങള്‍ കാരണമാവും. റവല്യൂഷനറി ഗാര്‍ഡ്‌സിനെ യുഎസ് ഭീകര സംഘടനയായി കാണുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യത്തെ ഇസ്‌ലാമിക് സ്റ്റേറ്റിനെപ്പോലെ കാണേണ്ടിവരുമെന്നും ജാഫരി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it