thrissur local

ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഇന്ന് ഗുരുവായൂരില്‍

ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനും അഷ്ടപദിയാട്ടം ഉദ്ഘാടനത്തിനുമായി ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യാനായിഡു ഇന്ന് ഗുരുവായൂരിലെത്തും. ഉച്ചക്ക് 12-ന് ശ്രീകൃഷ്ണാകോളജില്‍ ഹെലികോപ്ടറില്‍ എത്തുന്ന ഉപരാഷ്ട്രപതി, കാര്‍മാര്‍ഗ്ഗം ഗുരുവായൂര്‍ ദേവസ്വം ശ്രീവല്‍സം ഗസ്റ്റ്ഹൗസിലെത്തും.
ക്ഷേത്രദര്‍ശനവും ഉദ്ഘാടനവും കഴിഞ്ഞ് വൈകീട്ടോടെ ഉപരാഷ്ട്രപതി മടങ്ങും. ഉച്ചപൂജ നടതുറന്ന് ഒരുമണിയോടെ ക്ഷേത്രദര്‍ശനം നടത്തി ഉച്ചയൂണിനും വിശ്രമത്തിനും ശേഷം ഉച്ചക്ക് 3.30-ന് ഗുരുവായൂര്‍ ദേവസ്വം പൂന്താനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന അഷ്ടപദിയാട്ടം ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന്റെ ഭാഗമായി ഗുരുവായൂരിലും പരിസരത്തും വന്‍സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെ
ടുത്തി. രണ്ടുദിവസമായി ബോംബുസ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഗുരുവായൂരില്‍ അരിച്ചുപെറുക്കിയാണ് പരിശോധന തുടരുന്നത്. തൃശ്ശൂര്‍ റേഞ്ച് ഐ.ജി: എംആര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ പോലിസ് മേധാവികളും രണ്ടായിരത്തോളം പോലിസിനേയുമാണ് ഗുരുവായൂരും പരിസരപ്രദേശത്തും വിന്യസിപ്പിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ ശ്രീകൃഷ്ണാകോളജ് ഗ്രൗണ്ടില്‍ നിന്നും ശ്രീവല്‍സം ഗസ്റ്റ്ഹൗസിലേക്ക് കാര്‍ ട്രൈലിങ്ങും നടന്നു.
Next Story

RELATED STORIES

Share it