Alappuzha local

ഉപയോഗശൂന്യമായ സിറിഞ്ചുകളും ആംപ്യൂളുകളും ഉപേക്ഷിച്ച നിലയില്‍

അമ്പലപ്പുഴ: ഉപയോഗശൂന്യമായ സിറിഞ്ചുകളും ആംപ്യൂളുകളും മറ്റ് ഉപകരണങ്ങളും ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിന് കിഴക്ക് മുഹ്‌യിദ്ദീന്‍ മദ്‌റസക്ക് മുന്നിലാണ് ഇവ കണ്ടെത്തിയത്.
നാളുകളായി ഇവ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്നലെ വൈകീട്ട് നാലോടെ കുട്ടികള്‍ സിറിഞ്ചുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഉപേക്ഷിച്ച സിറിഞ്ചുകളും ആംപ്യൂളുകളും കണ്ടെത്തിയത്.
ഇഞ്ചക്ഷന്‍ ബോട്ടിലുകള്‍, രക്തക്കറ പുരണ്ട പഞ്ഞി, ആയുര്‍വേദ മരുന്നിന്റെ ഒഴിഞ്ഞ കുപ്പികള്‍, നീഡില്‍ തുടങ്ങിയവാണ് അഞ്ച് ചാക്കുകളിലും രണ്ട് കാര്‍ഡ്‌ബോര്‍ഡുകളിലും ഏതാനും പ്ലാസ്റ്റിക് കിറ്റുകളിലുമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരം നാട്ടുകാര്‍ അമ്പലപ്പുഴ പോലിസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചെങ്കിലും ഇവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം കുഴിച്ചിടാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇവ കുഴിച്ചുമൂടാതെ നാട്ടുകാര്‍ക്ക് ഭീഷണിയായി വീണ്ടും ഇവിടെതന്നെ കിടക്കുകയാണ്.
Next Story

RELATED STORIES

Share it