malappuram local

ഉപയോഗശൂന്യമായ അരി വീണ്ടും വില്‍ക്കാനുള്ള ശ്രമം തടഞ്ഞു

എടപ്പാള്‍: എഫ്‌സി ഗോഡൗണില്‍ നിന്നു സംസ്‌കരണത്തിനായി ഏറ്റെടുത്ത അരിയും ഗോതമ്പും വൃത്തിയാക്കി വീണ്ടും വിപണിയിലെത്തിക്കാനുള്ള ശ്രമം നാട്ടുകാരുടെ പരാതിയില്‍ അധികൃതര്‍ തടഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി ചമ്രവട്ടം ജങ്ഷന്‍ സ്വദേശി അല്‍ഹൗസി (23) നെ കുറ്റിപ്പുറം പോലിസ് അറസ്റ്റു ചെയ്തു. ദുര്‍ഗന്ധമുള്ള അരി ശുചീകരിക്കുന്നതുകണ്ട നാട്ടുകാര്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ആരോഗ്യ വകുപ്പ്, പോലിസ്, ഫുഡ് സേഫ്റ്റി വിഭാഗം, ഗ്രാമപ്പഞ്ചായത്ത് തുടങ്ങിയ വിഭാഗങ്ങലുമായി ബന്ധപ്പെടുകയും ചെയ്തു. അവരെത്തി പരിശോധിച്ചപ്പോഴാണ് കൂറ്റനാട് എഫ്‌സി ഗോഡൗണില്‍നിന്ന് നശിപ്പിക്കാനായി നല്‍കിയതാണന്ന് അറിഞ്ഞത്.
34,602 കിലോയോളം വരുന്ന അരിയാണ് ഇവര്‍ എറ്റെടുത്തിരിക്കുന്നതായി അറിഞ്ഞത്. ഇതില്‍ നൂറോളം ചാക്കുകളാണ് ഇവിടെയുള്ളത്. ഇതില്‍ ശേഷിക്കുന്ന അരിച്ചാക്കുകള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും എത്ര ചാക്ക് ശുചീകരിച്ച് കയറ്റുമതി ചെയ്തതെന്നും എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്നുമുള്ള ചോദ്യത്തിന് വൃത്തിയാക്കിയ അരി താറാവ് തീറ്റയ്ക്കായാണ് ശുചീകരിക്കുന്നതെന്നാണ് സംസ്‌കരണത്തിന് അരിയേറ്റെടുത്ത യാള്‍ പറയുന്നത്.
ഈ അരി ഭക്ഷ്യയോഗ്യമല്ലെന്നും പക്ഷികള്‍ക്കോ, മൃഗങ്ങള്‍ക്കോ നല്‍കാനാവില്ലെന്നുമാണ് ആരോഗ്യ വിഭാഗം വ്യക്തമാക്കിയത്്. ഫുഡ് സേഫ്റ്റി വിഭാഗം ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ കുറ്റം ചെയ്തവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ബാക്കിയുള്ളതും ശുചീകരിച്ച് കയറ്റുമതി ചെയ്തതായി അരോപിക്കുന്ന അരിയുടെ ഉറവിടം അന്വേഷിക്കാന്‍ പോലിസിന്റെ സഹായം തേടുമെന്നും ഫുഡ് സേഫ്റ്റി ഓഫിസര്‍ കെ സി മുസ്തഫ പറഞ്ഞു.
Next Story

RELATED STORIES

Share it