Pathanamthitta local

ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് വ്യാപക ബോധവല്‍ക്കരണം നടത്തണം: ജില്ലാ കലക്ടര്‍

പത്തനംതിട്ട: ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ വ്യാപക ബോധവത്ക്കരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ പറഞ്ഞു.
ലോക ഉപഭോക്തൃ അവകാശ ദിനാചരണം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കള്‍ക്ക് പരാതി പറയാന്‍ സംവിധാനം ഒരുക്കണം. ശബരിമല സീസണില്‍ ഉപയോഗിച്ച ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം ജില്ലയില്‍ ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു.
ജില്ലാ സപ്ലൈ ഓഫീസര്‍ ടി ടി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ് പി.സതീഷ് ചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.
സപ്ലൈകോ ജില്ലാ ഡിപ്പോ അസിസ്റ്റന്റ് മാനേജര്‍ എം അനില്‍, സംസ്ഥാന കണ്‍സ്യൂമര്‍ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജെനു കടവില്‍, ആറന്‍മുള ഫുഡ് സേഫ്റ്റി ഓഫീസര്‍ ജി രഘുനാഥക്കുറുപ്പ്, സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം ഇസ്മയില്‍ സാഹിബ്, കോഴഞ്ചേരി സപ്ലൈ ഓഫീസര്‍ എം പത്മകുമാര്‍ സംസാരിച്ചു.
കോന്നി സി.എഫ്.ആര്‍.ഡി ചീഫ് അനലിസ്റ്റ് ഗ്രേസ് ബേബി 'സുരക്ഷിത ഭക്ഷണം' എന്ന വിഷയത്തിലും അഡ്വ.അലക്‌സ് ജോര്‍ജ് 'ഉപഭോക്തൃ നിയമവും, ഉപഭോക്താക്കളും' എന്ന വിഷയത്തിലും ക്ലാസെടുത്തു.
Next Story

RELATED STORIES

Share it