Flash News

ഉപഭോക്താക്കള്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി കാര്‍ കമ്പനികള്‍



ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വരുന്നതോടെ വാഹനങ്ങളുടെ വില കുറയുന്നതും കാത്തിരിക്കുന്ന ഉപഭോക്താക്കളിലേക്ക് വമ്പന്‍ ആനുകൂല്യങ്ങളുമായി കാര്‍ കമ്പനികള്‍. 2.5 ലക്ഷം രൂപ വരെയാണു കമ്പനികള്‍ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായ്, ഹോണ്ട, നിസാന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയ കമ്പനികളെല്ലാം തന്നെ ഈമാസം മുഴുവനായി നീളുന്ന ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 25,000-35,000 വരെയാണു വാഹനങ്ങള്‍ക്കു കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി സുസുക്കി ഏറ്റവും മികച്ച ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത് ഇപ്പോള്‍ പുറത്തിറക്കിയ ഹാച്ച്ബാക്ക് ആള്‍ട്ടോയ്ക്കാണ്. മഹീന്ദ്ര ആന്റ് മഹീന്ദ്ര 27,000 മുതല്‍ 90,000 വരെയും ഹ്യുണ്ടായ് 25,000 മുതല്‍ 2.5 ലക്ഷം വരെയുമാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത്. മോട്ടോര്‍ സൈക്കിളുകളിലും ബജാജ് പോലുള്ള കമ്പനികള്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ജിഎസ്ടി നടപ്പാവുന്നതോടെ വാഹനങ്ങളുടെ വില കുറയുമെന്നതിനാലാണ് അതിനു മുമ്പേ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it