kannur local

ഉപതിരഞ്ഞെടുപ്പ്: മുന്നണികള്‍ സീറ്റ് നിലനിര്‍ത്തി

കണ്ണൂര്‍: സംസ്ഥാനത്ത് 19 തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്  മുന്‍തൂക്കം. കോര്‍പറേഷന്‍, നഗരസഭ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ നടന്ന ഉപതിരഞ്ഞടുപ്പുകളിലാണ് എല്‍ഡിഎഫ് 12 സീറ്റുകള്‍ നേടിയത്  ഏഴിടത്ത് യുഡിഎഫ് വിജയിച്ചു..
ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇരു മുന്നണികളും സീറ്റ് നിലനിര്‍ത്തി. ഇരിട്ടി നരഗരസഭയിലെ ആട്ട്യാലം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ അനിത 253 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എല്‍ഡിഎഫിന് 460ഉം യുഎഡിഎഫിലെ പി എന്‍ രത്‌നമണിക്ക് 207ഉം  ബിജെപിയിലെ ലിജിനക്ക് 44ഉം വോട്ടുകള്‍ ലഭിച്ചു. 153 ആയിരുന്നു കഴിഞ്ഞ തവണ എല്‍ഡിഎഫിന് കിട്ടിയ ഭൂരിപക്ഷം. നഗരസഭാ കൗണ്‍സിലര്‍ അനിത സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉളിക്കല്‍ പഞ്ചായത്തിലെ കതുവാപറമ്പ് വാര്‍ഡ് ഉപതിരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നടക്കല്‍ ജെസി 288 വോട്ടിന് എല്‍ഡിഎഫിലെ പുത്തന്‍പറമ്പില്‍ മറിയാമ്മയെ പരാജയപ്പെടുത്തി. യുഡിഎഫിന് 710ഉം എല്‍ഡിഎഫിന് 422ഉം ബിജെപിയിലെ രമ്യയ്ക്ക് 51ഉം വോട്ടുകള്‍ ലഭിച്ചു. പഞ്ചായത്തംഗം ഷൈനി മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പാപ്പിനിശ്ശേരി പഞ്ചായത്തിലെ ധര്‍മക്കിണര്‍ വാര്‍ഡില്‍ എല്‍ഡിഎഫിലെ എം സീമ 478 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 764 വോട്ടില്‍ 621 എല്‍ഡിഎഫ് നേടി. 143 വോട്ടാണ് യുഡിഎഫിലെ കെ കുട്ടികൃഷ്ണന് ലഭിച്ചത്.  കഴിഞ്ഞ തവണ എല്‍ഡിഎഫിലെ മുകേഷ് കല്ലന്‍ 384 വോട്ടിന് വിജയിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് മുകുന്ദന്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 19 തദ്ദേശസ്വയംഭരണ സ്ഥാപനവാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്  മുന്‍തൂക്കം. കോര്‍പറേഷന്‍, നഗരസഭ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ നടന്ന ഉപതിരഞ്ഞടുപ്പുകളിലാണ് എല്‍ഡിഎഫ് 12 സീറ്റുകള്‍ നേടിയത്  ഏഴിടത്ത് യുഡിഎഫ് വിജയിച്ചു.
Next Story

RELATED STORIES

Share it