Flash News

ഉപതിരഞ്ഞെടുപ്പ് : പൊന്നാനി അഴീക്കല്‍ ലീഗിന്

ഉപതിരഞ്ഞെടുപ്പ് : പൊന്നാനി അഴീക്കല്‍ ലീഗിന്
X


പൊന്നാനി : പൊന്നാനി മുനിസിപ്പാലിറ്റിയിലെ അഴീക്കല്‍ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ അതിഖിന് വിജയം . എട്ട് വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ ഹുസൈനെ പരാജയപ്പെടുത്തിയത്.
പൊന്നാനി മുനിസിപ്പാലിറ്റിയിലെ ചെങ്കോട്ടയായി അറിയപ്പെടുന്ന വാര്‍ഡില്‍ ഇതാദ്യമായാണ്  മുസ്ലിം ലീഗ് വിജയിക്കുന്നത്. നിയമസഭയിലേക്ക് സിപിഎമ്മിന്  വലിയ ലീഡ് നല്‍കുന്ന മേഖല കൂടിയാണിത്.
കഴിഞ്ഞ തവണ മൂന്ന് വോട്ടുകള്‍ക്കാണ് സിപിഎം ഇവിടെ വിജയിച്ചത് .ഇത് യുഡിഎഫിന് വലിയ പ്രതീക്ഷ നല്‍കിയിരുന്നു.
നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന അതീഖ് പിന്നീട്  ലീഗിലെത്തുകയായിരുന്നു.
നിലവിലെ കൗണ്‍സിലര്‍ കാദര്‍  മരിച്ചതിനെ തുടര്‍ന്നാണ് അഴീക്കലില്‍  ഉപ തിരഞ്ഞടുപ്പ് വേണ്ടിവന്നത്.92 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ അഴീക്കലില്‍ 1338 വോട്ടര്‍മാരില്‍ 1232 പേരും വോട്ട് ചെയ്തിരുന്നു.

ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റ് മണ്ഡലങ്ങളിലെ ഫലങ്ങള്‍:
വണ്ടൂര്‍:  തിരുവാലി പഞ്ചായത്തില്‍ എ കെ ജി നഗര്‍ വാര്‍ഡില്‍നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ബേബി വിജയിച്ചു. യുഡിഎഫി ലെ പി ഷെമീനയെ 265 വോട്ടിനാണ് ബേബി പരാജയപെടുത്തിയത്. നേരത്തെ അംഗമായിരുന്ന എല്‍ഡിഎഫിലെ വി ബീന സര്‍ക്കര്‍ ജോലിലഭിച്ചതിനെ തുടര്‍ന്ന് രജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
വോട്ടിങ് നില: എല്‍ ഡി എഫ് 653.
യു ഡി എഫ് 388.
ബിജെപി 85.

ഇടുക്കി: ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മുനിയറ സൗത്ത് വാര്‍ഡ് ബിജെപി സഖ്യത്തില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാര്‍ത്ഥി രമ്യ റെനീഷ് ആണ് വിജയിച്ചത്. കോണ്‍ഗ്രസിലെ ബാബു കളപ്പുര രണ്ടാമതെത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജെസ്സി മൂന്നാമതായി. ബിജെപി സഖ്യത്തിന് വോട്ട് ഇത്തവണ പകുതിയായി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിഡിജെഎസ് സ്ഥാനാര്‍ഥി ജോലി കിട്ടിയതിനാല്‍ അംഗത്വം രാജിവയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

കൊല്ലം ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം

പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 വിളന്തറ(വനിത)
ആകെ വോട്ട്-1159
പോള്‍ ചെയ്തത്-927
പോളിംഗ് ശതമാനം-79.98

1. പി. ജയശ്രീ (സി.പി.ഐഎം)- 400
2. വി. പ്രമീളകുമാരി  (ബി.ജെ.പി)-198
3. രജിന (ഐ.എന്‍.സി)-329
വിജയി: പി. ജയശ്രീ
ഭൂരിപക്ഷം-71

നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത്‌വാര്‍ഡ് 1 തെക്കുംപുറം(എസ്.സി)
ആകെ വോട്ട്- 1338
പോള്‍ ചെയ്തത്-953
പോളിംഗ് ശതമാനം-71.22

1. അനീഷ് (ബി.ജെ.പി)-233
2. ഓമന സുധാകരന്‍(ഐ.എന്‍.സി)4-16
3. വി.ബേബി കേരള കോണ്‍(ബി)-304
വിജയി: ഓമന സുധാകരന്‍
ഭൂരിപക്ഷം-112

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 മാമ്പുഴ(ജനറല്‍)
ആകെ വോട്ട്-1845
പോള്‍ ചെയ്തത്-1403
പോളിംഗ് ശതമാനം-76.04

1. കെ. തുളസീധരന്‍പിള്ള  (ബി.ജെ.പി)-514
2. പി.കെ. വിജയന്‍പിള്ള(സി.പി.ഐഎം) -711
3. വി. ശാലിനി(ആര്‍.എസ്.പി)-178
വിജയി: പി.കെ. വിജയന്‍പിള്ള
ഭൂരിപക്ഷം-197
Next Story

RELATED STORIES

Share it