Flash News

ഉപതിരഞ്ഞെടുപ്പുകളില്‍ 15ല്‍ 12ഉം ബിജെപി വിരുദ്ധ മുന്നണിക്ക്

ഉപതിരഞ്ഞെടുപ്പുകളില്‍ 15ല്‍ 12ഉം ബിജെപി വിരുദ്ധ മുന്നണിക്ക്
X


ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന ഏറ്റവും വലിയ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. 10 സംസ്ഥാനങ്ങളിലായി നാല് ലോക്‌സഭാ സീറ്റുകളിലേക്കും 11 നിയമ സഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയും സഖ്യ കക്ഷികളും 12 ഇടങ്ങളിലും തോറ്റു. ബിജെപിക്ക് പുതിയ സീറ്റുകളില്‍ വിജയിക്കാനായില്ലെന്ന് മാത്രമല്ല, കൈയിലുള്ളത് പലതും നഷ്ടപ്പെടുകയും ചെയ്തു.

ഇതില്‍ മൂന്നെണ്ണം ബിജെപിയുടേതും ഒന്ന് സഖ്യകക്ഷിയുടേതുമായിരുന്നു. തങ്ങളുടെ പ്രസിറ്റീജ് മണ്ഡലമായ ഉത്തര്‍പ്രദേശില െൈകരാന ഉള്‍പ്പെടെ രണ്ട് സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ പാല്‍ഖര്‍ മണ്ഡലം മാത്രമാണ് ബിജെപിക്ക് നിലനിര്‍ത്താനായത്. നാഗാലാന്റ് ലോക്‌സഭാ മണ്ഡലത്തില്‍ സഖ്യ കക്ഷിയായ എന്‍ഡിപിപിയും ജയിച്ചു.

11 അസംബ്ലി മണ്ഡലങ്ങളില്‍ രണ്ടെണ്ണം ബിജെപിയും രണ്ടെണ്ണം സഖ്യകക്ഷികളായ ജെഡിയു(ബിഹാര്‍), എസ്എഡി(പഞ്ചാബ്) എന്നിവയുടെയും സിറ്റിങ് സീറ്റുകളായിരുന്നു. ബിജെപിയില്‍ നിന്ന് ഒരെണ്ണം എസ്പി പിടിച്ചെടുത്തു. ഒന്ന് നിലനിര്‍ത്തി. സഖ്യകക്ഷികളുടെ രണ്ട് സീറ്റുകള്‍ ആര്‍ജെഡിയും കോണ്‍ഗ്രസും കൊണ്ടുപോയി.

മൊത്തത്തില്‍ രണ്ട് ലോക്‌സഭാ സീറ്റുകള്‍ ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം പിടിച്ചെടുത്തു. 15 ലോക്‌സഭാ/അസംബ്ലി മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാല്, ആര്‍എല്‍ഡി, ആര്‍ജെഡി, എസ്പി, സിപിഎം, എന്‍സിപി, ടിഎംസി ഒന്ന വീതം നേടി. ജാര്‍ഖണ്ഡില്‍ ജെഎംഎം രണ്ട് സീററുകളില്‍ വിജയിച്ചു.

ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് കൈരാന ലോക്‌സബാ മണ്ഡലത്തിലാണ്. ബിജെപി വിരുദ്ധ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മല്‍സരിച്ച തബസ്സും ഹസന്‍ ബീഗമാണ് ഇവിടെ വെന്നിക്കൊടി നാട്ടിയത്. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് ഹുക്കും സിങ് വിജയിച്ച സീറ്റായിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സഹതാപ വോട്ട് പ്രതീക്ഷിച്ച് ഹുക്കും സിങിന്റെ മകളെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍, ആര്‍എല്‍ഡി സ്ഥാനാര്‍ഥി തബസ്സും ബീഗത്തിന് എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. അതോടെ, 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യത്തിന്റെ പ്രതീകം കൂടിയായി കൈരാന മാറി.



















































































































മണ്ഡലം
വിജയി
പാര്‍ട്ടി
നേരത്തേ വിജയിച്ച പാര്‍ട്ടി
1Kairana (Lok Sabha)Uttar PradeshBegum Tabassum Hasan (Wins)RLDBJP
2Bhandara-Gondiya (Lok Sabha) MaharashtraKukade M Yashwantrao (Leading)NCPBJP
3Palghar (Lok Sabha) MaharashtraGavit Rajendra Dhedya (wins)BJPBJP
4Nagaland (Lok Sabha)Tokheho (Leading)NDPPNDPP
1Jokihat (Assembly)BiharShahnawaz Alam (wins)RJDJD-U
2Gomia (Assembly)JharkhandBabita Devi (wins)JMMJMM
3Silli (Assembly)JharkhandSeema Devi (wins)JMMJMM
4Chengannur (Assembly)KeralaSaji Cheriyan (wins)CPI-MCPI-M
5Noorpur (Assembly)Uttar PradeshNaim Ul Hasan (wins)SPBJP
6Tharali (Assembly)UttarakhandMunni Devi Shah (Leading)BJPBJP
7Palus Kadegaon (Assembly)MaharashtraVishwajeet Patangrao (wins)CongressCongress
8Ampati (Assembly)MeghalayaMinai D. Shira (wins)CongressCongress
9Shahkot (Assembly)PunjabHardev Singh Ladi (wins)CongressSAD
10Maheshtala (Assembly)West BengalDulal Chandra Das (Leading)TMCTMC
11Rajarajeshwari Nagar (Assembly)KarnatakaMunirathna (wins)CongressCongress
Next Story

RELATED STORIES

Share it