kozhikode local

ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം ആരംഭിച്ചു: കടത്തനാട്ടില്‍ ഇനി ഉല്‍സവകാലം

വടകര: ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കമായി. പ്രശസ്ത സാഹിത്യ നിരൂപകന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികള്‍ ഹൃദയം കൊണ്ട് സംവദിക്കണമെന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. പഠന കാര്യത്തില്‍ തലച്ചോറു കൊണ്ടും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഹൃദയം കൊണ്ടുമാണ് വിദ്യാര്‍ഥികള്‍ മാറ്റുരയ്‌ക്കേണ്ടത്. സമൂഹത്തില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും വക്കീലന്‍മാരും മാത്രം പോര ഗായകരും മറ്റ് കലാപ്രതിഭകളുമൊക്കെ വേണം.
പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി കുല്‍സു അധ്യക്ഷത വഹിച്ചു. വി പി ഷാനവാസ്, പി അസയ്‌നാര്‍ മാസ്റ്റര്‍, ഉഷ വളപ്പില്‍, മാനേജര്‍ അഷ്‌റഫ്, സലീം എസ് വി, എഇഒ ആര്‍ പ്രേമരാജ്, ടി എം ഉണ്ണികൃഷ്ണ ന്‍ സംസാരിച്ചു.
പേരാമ്പ്ര: മേലടി ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം ആവള-കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. പയ്യോളി മുനിസിപ്പാലിറ്റിയും ആറു ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നുമായി നാലായിരത്തോളം മല്‍സരാര്‍ഥികള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്നുണ്ട്.
മേളയുടെ ഔപചാരിക ഉദ്ഘാടനം കെ കുഞ്ഞമ്മദ് എംഎല്‍എ ഇന്ന് നിര്‍വഹിക്കും. നാലിന് കലോല്‍സവം സമാപിക്കും.
എട്ടു വേദികളിലായി എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മല്‍സരം നടക്കും.
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ശോഭ അധ്യക്ഷതവഹിച്ചു. എഇഒ മനോജ് ജവഹര്‍, ഗുരുവിനെ ആദരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ ഇ കെ അശോകന്‍ ഉപഹാരസമര്‍പ്പണം നടത്തി.
ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണന്‍, ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ വരേക്കല്‍, വി മോഹനന്‍, ടി കെ ഗീത, സത്യനാഥന്‍ മാടഞ്ചേരി, റസീന ഷാഫി, ടി കെ വാസുദേവന്‍ നായര്‍, രാജലക്ഷ്മി, എ വിനോദ്, കെ ടി രമേശന്‍, എം എം ചന്ദ്രന്‍, സുനില്‍ മൊകേരി, ടി കെ ഷറീന പങ്കെടുത്തു. കലോല്‍സവം മൂന്നുവരെ നീണ്ടുനില്‍ക്കും.
Next Story

RELATED STORIES

Share it