ഉന്നാവോ ബലാല്‍സംഗം ബിജെപി എംഎല്‍എയുടെ പങ്ക് വ്യക്തമാക്കി സിബിഐ

ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്റെ പങ്ക് വ്യക്തമാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മഖായി ഗ്രാമത്തിലെ എംഎല്‍എയുടെ വസതിയില്‍ വച്ചു കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനാണ് പെണ്‍കുട്ടിയെ കുല്‍ദീപ് ബലാല്‍സംഗം ചെയ്തതെന്നു സിബിഐ സ്ഥിരീകരിച്ചു. ഈ സമയം കുല്‍ദീപിന്റെ സഹായി ശശി സങ് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.
സംഭവം നടന്ന സമയത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും അന്വേഷണം നടത്തുന്നതിലും പോലിസിന് വീഴ്ച പറ്റിയതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. കുല്‍ദീപിന്റെയും സഹായി ശശിയുടെയും പേര് പലയാവര്‍ത്തി പെണ്‍കുട്ടി പറഞ്ഞിട്ടും ഇവരെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്താന്‍ പോലിസ് തയ്യാറായില്ല. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കുന്നതിലും ബലാല്‍സംഗം നടന്ന സമയത്ത് പെണ്‍കുട്ടി ധരിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുന്നതിലും പോലിസ് വീഴ്ച വരുത്തി. പ്രതികളെ രക്ഷപ്പെടുത്താന്‍ ഗുരതര നിയമലംഘനമാണ് പോലിസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കുറ്റപത്രത്തില്‍ പറയുന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സിബിഐ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 164ാം വകുപ്പ് അനുസരിച്ച് രേഖപ്പെടുത്തിയ ഈ മൊഴിയിലും പെണ്‍കുട്ടി ബിജെപി എംഎല്‍എയാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്നു വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it