Pathanamthitta local

ഉന്നത വോള്‍ട്ടേജിലുള്ള വൈദ്യുതി പ്രവഹിപ്പിക്കും

തിരുവല്ല: കല്ലിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പരിധിയില്‍ മതിയന്‍ചിറ മുതല്‍ മുള്ളിപ്പാറ വരെ വലിച്ചിരിക്കുന്ന 11 കെവി ലൈനിലും, സ്‌റ്റേഡിയം ജങ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറിലും ഇന്ന് രാവിലെ ഒമ്പത് മുതല്‍ ഉന്നത വോള്‍ട്ടേജിലുള്ള വൈദ്യുതി പ്രവഹിപ്പിക്കുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു. പൊതു ജനങ്ങള്‍ ഈ ലൈനുകളും, ഉപകരണങ്ങളുമായി സുരക്ഷിത അകലം പാലിക്കണമെന്നും, അല്ലാത്തപക്ഷം ഉണ്ടാവുന്ന അപകടങ്ങള്‍ക്കും, കഷ്ടനഷ്ടങ്ങള്‍ക്കും കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡോ, ബോര്‍ഡ് ജീവനക്കാരോ ഉത്തരവാദികളായിരിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.
Next Story

RELATED STORIES

Share it