ഉന്നത വിദ്യാഭ്യാസ രംഗത്ത് സംവരണം സഫലമായെന്ന് റിപോര്‍ട്ട്

ന്യൂഡല്‍ഹി: അധസ്ഥിത വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് നല്‍കിയ സംവരണം കോളജ് പ്രവേശനത്തില്‍ അവരുടെ അംഗസംഖ്യ വര്‍ധിപ്പിച്ചതായി പഠന റിപോര്‍ട്ട്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ (ഐഎഎസ്) സുരേന്ദ്ര കുമാര്‍ ബാംഗ്‌ദെ, കാര്‍ണജി മെലന്‍ സര്‍വകലാശാലയിലെ ഡെന്നിസ് ഇപ്പള്‍, ലോവല്‍ ടെയ്‌ലര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനമാണ് സംവരണം പിന്നാക്ക വിഭാഗത്തിന് ഗുണം ചെയ്തുവെന്ന് കണ്ടെത്തിയത്.
അമേരിക്കന്‍ ഇക്കണോമിക്‌സ് റിവ്യൂവിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 80,000ത്തില്‍ അധികം ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലെ 200ലേറെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ വിദ്യാര്‍ഥികളാണ് പഠനം നടത്തിയത്. പട്ടികജാതിക്ക് 15 ശതമാനവും പട്ടികവര്‍ഗത്തിന് 6 ശതമാനവും മറ്റു പിന്നാക്ക വിഭാഗത്തിന് 25 ശതമാനവുമാണ് സംവരണം അനുവദിച്ചത്.
അധസ്ഥിത വിഭാഗത്തില്‍ നിന്ന് കോളജില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്നാണ് പ്രധാന കണ്ടെത്തല്‍. എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്ന 1558 പട്ടികജാതി പെണ്‍കുട്ടികളില്‍ 72 ശതമാനം പേര്‍ക്കും സംവരണമില്ലായിരുന്നെങ്കില്‍ കോളജ് വിദ്യാഭ്യാസം നേടാന്‍ സാധിക്കുമായിരുന്നില്ല എന്നും പഠനം വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it