ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരെ പാര്‍ലമെന്ററി സമിതി വിളിപ്പിച്ചു



ന്യൂഡല്‍ഹി: അടുത്തിടെയുണ്ടായ ട്രെയിന്‍ പാളം തെറ്റലുകള്‍, മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റോഡിലെ നടപ്പാലം തകര്‍ന്നു വീണ സംഭവം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരെ പാര്‍ലമെന്ററി സമിതി വിളിപ്പിച്ചു. തൃണമൂല്‍ എംപി സുദീപ് ബന്ദോപാധ്യയുടെ നേതൃത്വത്തിലുള്ള റെയില്‍വേ സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ ഉദ്യോഗസ്ഥര്‍ ഹാജരാവണം. റെയില്‍വേയുടെ സുരക്ഷാ നടപടികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണമെന്നു ലോക്‌സഭാ നോട്ടീസില്‍ പറയുന്നു. റെയില്‍വേ രാജ്യത്തിന്റെ ജീവനാഡിയും പാവപ്പെട്ടവരുടെ യാത്രാമാര്‍ഗവുമാണ്. അതിനാല്‍ സുരക്ഷ അതിപ്രധാനമാണ്. പാര്‍ലമെന്ററി സമിതി അംഗം പറഞ്ഞു.
Next Story

RELATED STORIES

Share it