kannur local

ഉനൈസിന്റെ മരണം: ദുരൂഹത നീക്കണം- എസ്ഡിപിഐ

എടക്കാട്: പോലിസ് കസ്റ്റഡിയില്‍ ഗുരുതരമായ മര്‍ദനമേറ്റ് എടക്കാട്ടെ ഉനൈസ് മരണപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കാന്‍ സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ ധര്‍മടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും ആശുപത്രിയില്‍വച്ച് കൈമാറിയ കത്തും ഗുരുതര മര്‍ദനമാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കുകയും സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കുകയും വേണം. ഉനൈസിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ അന്‍സാരി സംസാരിച്ചു. ഉനൈസിന്റെ കുടുംബാംഗങ്ങളെയും ഭാര്യവീടും മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവ്, പഞ്ചായത്ത് സെക്രട്ടറി പി ബി മൂസക്കുട്ടി, ജോയിന്റ് സെക്രട്ടറി കെ എം തലീശ് സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it