malappuram local

ഉദ്യോഗാര്‍ഥിയോട് അപമര്യാദയായി പെരുമാറിയ കാര്‍ഷിക കോളജ് വകുപ്പ് മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു

എടപ്പാള്‍: ഉദ്യോഗാര്‍ഥിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ തവനൂര്‍ കാര്‍ഷിക കോളജ് വകുപ്പ് മേധാവിയെ സസ്‌പെന്‍ഡു ചെയ്തു. സംഭവം നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ സ്ഥലം മാറ്റി. തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളജിലെ റിസിഷ്യല്‍ ഫാമിങ് ഡവലപ്‌മെന്റ സെന്ററിലെ മേധാവി പ്രഫ. അബ്ദുല്‍ ഹക്കീമിനെയാണ് സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. കോളജിലെ ലാബ് അസിസ്റ്റന്റ് പ്രശാന്ത്കുമാറിനെ കാസര്‍ഗോട്ടേയ്ക്കും പ്രഫ. വിഷ്ണുവിനെ കുമരകത്തേയ്ക്കുമാണ് സംഭവം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കുറ്റത്തിന് സ്ഥലം മാറ്റിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 16നായിരുന്നു നടപടിക്കാസ്പദമായ സംഭവം.
കോളജില്‍  ഒഴിവുള്ള തസ്തികയിലേയ്ക്ക് ഇന്റര്‍വ്യവിന് പൊന്നാനി സ്വദേശിനിയായ ഉദ്യോഗാര്‍ഥി കോളജില്‍ വന്നിരുന്നു. അവര്‍ കോളജില്‍ നല്‍കിയ ബയോഡാറ്റയില്‍നിന്ന് അവരുടെ ടെലഫോണില്‍ വിളിച്ച് ജോലി നല്‍കാമെന്നും കണ്ടറിയണമെന്നും പറഞ്ഞതായാണ് പരാതി. ഉദ്യോഗാര്‍ഥി വിവരം നല്‍കിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പിറ്റേന്ന് കോളജിലെത്തി ഇയാളെ ചോദ്യം ചെയ്തിരുന്നു. സംഭവം പരസ്യമായതോടെ ഇയാളെ അന്വേഷണ വിധേയമായി ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു.
തുടര്‍ന്ന് കൃഷിമന്ത്രിയുടെ നിര്‍ദേശപ്രകാരം കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ആ  സമിതിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ തുടര്‍ച്ചയായാണ് അബ്ദുല്‍ ഹകീമിനെ സസ്‌പെന്‍ഡ് ചെയ്തത്.
Next Story

RELATED STORIES

Share it