ernakulam local

ഉദ്യോഗസ്ഥര്‍ 5 വര്‍ഷം കളഞ്ഞു: മനുഷ്യാവകാശ കമ്മീഷന്‍

വൈപ്പിന്‍: ഞാറക്കല്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് 2010ല്‍ അനുവദിച്ച അഞ്ചുകോടി രൂപയുടെ പ്രവൃത്തികള്‍ നടത്താതെ ഉദ്യോഗസ്ഥര്‍ സമയം പാഴാക്കിയാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജെ ബി കോശി.
ഈ വിഷയത്തില്‍ വിശദമായ ഒരു റിപോര്‍ട്ട് സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറിയും ജിഡ സെക്രട്ടറിയും ജില്ലാ മെഡിക്കല്‍ ഓഫിസറും ജൂണ്‍ 10ന് രാവിലെ 11ന് കലക്ടറേറ്റില്‍ നടക്കുന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഗോശ്രീ ഡവലപ്‌മെന്റ് അതോറിറ്റിയുടെ സെക്രട്ടറിയായ ജില്ലാ കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫിസറും റിപോര്‍ട് സമര്‍പിക്കുകയും ജനങ്ങള്‍ക്കുവേണ്ടി സ്ഥലം എംഎല്‍എ എസ് ശര്‍മ ഇടപെട്ടിട്ടും ചുവപ്പു നാടയില്‍ കുരുങ്ങിയും അതിസാങ്കേതികത്വം പറഞ്ഞും ഒരു നടപടിയും എടുത്തില്ല.—
വിവിധ ഏജന്‍സികള്‍ മുഖേന പലതവണ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റിന് സമര്‍പിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കുകയും ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റും സ്ട്രക്ചറല്‍ എന്‍ജിനീയറുമായി ചര്‍ച്ച നടത്തുകയും എന്‍ജിനീയര്‍ ഡിസൈന്‍ മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിയെക്കൊണ്ട് പരിശോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതൊക്കെ നടന്നെങ്കിലും പ്രായോഗികമായി ഒന്നും നടന്നിട്ടില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
പൊതുമരാമത്ത് വകുപ്പ് 2010ല്‍ അഞ്ചുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നതാണ്. എന്നാല്‍ പിന്നീട് എസ്റ്റിമേറ്റ് തയ്യാറാക്കലും പരിശോധിക്കലും പുതുക്കലും ഭരണാനുമതിക്ക് അയക്കലുമല്ലാതെ ഇതുവരെ എസ്റ്റിമേറ്റ് പോലും അന്തിമമായിട്ടില്ല. ഉദ്യോഗസ്ഥര്‍ പരസ്പരം പഴിചാരി കാലം കഴിയുംതോറും നിര്‍മാണച്ചെലവുകള്‍ വര്‍ധിക്കുന്നു. ഇതുമൂലമുണ്ടാവുന്ന ചെലവ് വര്‍ധന കാലതാമസത്തിന് ഉത്തരവാദികളയാവരില്‍നിന്ന് ഈടാക്കണം—. കാലതാമസത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ഇതിനു മറുപടി നല്‍കിയേ മതിയാവൂവെന്ന് കമ്മീഷന്‍ വിശദീകരി—ക്കുന്നു.
ഈ വിഷയം ഉന്നയിച്ച് കേരള പ്രതികരണ സമിതി ചെയര്‍മാന്‍ എന്‍ ജി ശിവദാസ് കമ്മീഷനു നല്‍കിയ പരാതിക്കുനല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
Next Story

RELATED STORIES

Share it