Flash News

ഉദ്യോഗസ്ഥര്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ; ലക്ഷത്തിലധികം കാര്‍ഡുകള്‍ തിരിച്ചുനല്‍കി



മടവൂര്‍ അബ്ദുല്‍ഖാദര്‍

ഇരിക്കൂര്‍: സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തപ്പോള്‍ മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയ ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ സ്വയം ഒഴിവായി. പുതുക്കിയ റേഷന്‍ കാര്‍ഡില്‍  അര്‍ഹരായവര്‍ കൂടുതലും പുറത്തായപ്പോള്‍ അനര്‍ഹര്‍ വന്‍തോതില്‍ കടന്നുകൂടുകയായിരുന്നു. ഇത്തരത്തില്‍ 11,0000ല്‍ കൂടുതല്‍ പേര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അധികൃതര്‍ക്കു ലഭിച്ച കണക്കുകള്‍. സര്‍ക്കാര്‍ ജീവനക്കാരും സഹകരണ ജീവനക്കാരും ശമ്പളം ലഭിക്കണമെങ്കില്‍ ശമ്പള വിതരണ ഉദ്യോഗസ്ഥരുടെ മുമ്പാകെ റേഷന്‍ കാര്‍ഡ് ഹാജരാക്കണമെന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും സ്വയം ഒഴിവാകുകയായിരുന്നു. അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയവര്‍ സ്വമേധയാ പുറത്തുപോവുന്നതിന്് അപേക്ഷ നല്‍കാനുള്ള അവസാന തിയ്യതി കഴിഞ്ഞമാസം 17 ആയിരുന്നു. ഈ കാലയളവിലാണ് 110000ലധികം സര്‍ക്കാര്‍ ജീവനക്കാര്‍ സ്വയം ഒഴിവായത്. എന്നാല്‍, ഇനിയും ഒഴിവാകല്‍ അപേക്ഷ നല്‍കാത്ത അനര്‍ഹരുണ്ട്. വാഹന ഉടമകളും മുന്തിയ വീടും കൂടുതല്‍ തോട്ടങ്ങളും ഭൂസ്വത്തുള്ളവരും ഇതില്‍പ്പെടും. ഇവരെ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തിയും അല്ലാതെയും പരിശോധന നടത്തും. കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ നിന്നും വാഹന ഉടമകളുടെ കണക്കും ശേഖരിക്കും. വീടും സ്ഥലവും സംബന്ധിച്ച കണക്ക് പഞ്ചായത്ത്, റവന്യൂ അധികൃതരില്‍നിന്നു പരിശോധിക്കാനും നടപടിയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതൂകൂടി കര്‍ശനമാക്കുന്നതോടെ കൂടുതല്‍പേര്‍ പുറത്താവുമെന്ന് അധികൃതര്‍ അറിയിച്ചു. അനര്‍ഹരായിട്ടും മുന്‍ഗണനാ പട്ടികയില്‍നിന്നും ഇനിയും അപേക്ഷ നല്‍കി ഒഴിവാകാത്തവര്‍ക്കെതിരേ ഭക്ഷ്യ സുരക്ഷാവകുപ്പ് നിഷ്്കര്‍ഷിക്കുന്ന ശിക്ഷ നല്‍കും. രണ്ടുവര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും. നിയമം പ്രാബല്യത്തില്‍വന്ന 2016 ഒക്ടോബര്‍ മുതല്‍ ഇളവിലൂടെ വാങ്ങിച്ച ഭക്ഷ്യോല്‍പന്നങ്ങളുടെ ഇരട്ടിത്തുക പിഴയായി ഇവരില്‍നിന്നു ഈടാക്കുകയും ചെയ്യും.
Next Story

RELATED STORIES

Share it