ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം: ഉമ്മന്‍ചാണ്ടി

കോട്ടയം: തലശ്ശേരിയില്‍ ദലിത് യുവതികളുടെ അറസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് ഉമ്മന്‍ചാണ്ടി എംഎല്‍എ. അറസ്റ്റുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ മാനദണ്ഡങ്ങളുടെ ലംഘനമാണ് അറസ്റ്റ്. സുപ്രിംകോടതിയുടെ നിര്‍ദേശം ലംഘിച്ച് യുവതികളെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും അറസ്റ്റിലായവര്‍ക്ക് നേരത്തെ ജാമ്യാപേക്ഷക്കുള്ള അവസരം നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിനു പിന്നില്‍ ഗൂഢാലോചന ഉണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ ഉണ്ടാവണം. ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇതൊക്കെ നടക്കുന്നത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് ചെയര്‍മാനായി രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തത് കീഴ്‌വഴക്കമനുസരിച്ചാണ്. മുന്നണിയിലും ഘടകകക്ഷികളുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടിയിലും മുന്നണിയിലും താന്‍ നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കില്ലെന്നും എന്നാല്‍, ഈ തീരുമാനത്തിന് കാലപരിധിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it