palakkad local

ഉദ്യോഗസ്ഥരില്ല; സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു

പാലക്കാട്: വിദ്യാഭ്യാസ വകുപ്പില്‍ പ്രധാന ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് ജില്ലയിലെ വിദ്യാഭ്യാസ മേഖല അവതാളത്തിലാക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെയും (ഡിഡിഇ), ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെയും (ഡിഇഒ)തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നത് വിദ്യാലയ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുകയാണെന്ന് അധ്യാപകര്‍ പറയുന്നു.
ഈ രണ്ട് തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നത് കാരണം  ശമ്പളം, ഇന്‍ക്രിമെന്റ്, അലവന്‍സുകള്‍, പിഎഫ് വായ്പ, പെന്‍ഷന്‍കാരുടെ വിവിധ ബില്ലുകള്‍ തുടങ്ങിയവയെല്ലാം തീരുമാനമാവാതെ ഫയലില്‍ കിടക്കുകയാണ്. ഡിഡിഇ ത്‌സതിക ഒരു മാസത്തിലേറെയായി ഒഴിഞ്ഞ് കിടക്കുന്നു. ഡിഡിഇ പി കൃഷ്ണന്‍ മെയ്  31നു വിരമിച്ചെങ്കിലും  ഇതുവരെ പകരക്കാരനെ നിയമിച്ചിട്ടില്ല.
പകരം ചാര്‍ജ് എടുക്കേണ്ട അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തിരുവനന്തപുരത്തേക്കു സ്ഥലം മാറിപോകുകയും ചെയ്തു.  ഇവരുടെ അഭാവത്തില്‍ അക്കൗണ്ട്‌സ് ഓഫിസര്‍ സായിഗിരിക്കാണു താല്‍ക്കാലിക ചുമതല. ജില്ലയിലെ ഉച്ചഭക്ഷണ വിതരണ ചുമതല വഹിച്ചിരുന്ന ഡിഡിഇ ഓഫിസില്‍ നിന്നു വിരമിച്ചയാള്‍ക്കും പകരക്കാരന്‍ എത്തിയിട്ടില്ല. ഡിഇഒ അവധിയിലാണ്. ഇതിനും പകരക്കാരനെ നിയമിച്ചിട്ടില്ല. താല്‍ക്കാലിക ചുമതല എടുക്കേണ്ട പിഎ (പഴ്‌സനല്‍ അസിസ്റ്റന്റ് ) വിരമിച്ചിട്ടു മൂന്നുമാസമായി. പറളി എഇഒക്ക് അധിക താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നിയമന ഉത്തരവു നല്‍കിയ പിഎ ജോലിയില്‍ പ്രവേശിക്കുന്നതു കാത്തിരിക്കുകയാണ് അധികൃതര്‍. ഇവരുടെ ഡിജിറ്റല്‍ ഒപ്പ് ഉണ്ടെങ്കിലെ സ്പാര്‍ക്കുമായി ബന്ധപ്പെട്ടു ശമ്പളവും മറ്റുകാര്യങ്ങളും ചെയ്യാന്‍ കഴിയുകയുള്ളു. പാലക്കാട് എഇഒയുടെ കസേരയും ഒഴി ഞ്ഞുകിടക്കുകയാണ്. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളെല്ലാം ഹൈടെക്കാക്കിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നത് വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയിരിക്കുകയാണെന്നാണ് പരാതി.
Next Story

RELATED STORIES

Share it