palakkad local

ഉദ്യോഗസ്ഥരില്ല: വില്ലേജ് ഓഫിസ് പ്രവര്‍ത്തനം അവതാളത്തില്‍

വാളയാര്‍: വില്ലേജ് ഓഫിസര്‍ ഇല്ലാത്തതു കാരണം പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. നിലവിലെ വില്ലേജ് ഓഫിസര്‍ സ്ഥലംമാറിപ്പോകുകയും പകരം വന്ന ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തതോടെ മൂന്നാഴ്ചയിലേറെയായി ഓഫിസ് പ്രവര്‍ത്തനം അവതാളത്തിലാണ്. ഇതുകാരണം ദുരിതമനുഭവിക്കുന്നത് പൊതുജനവും. നാലുദിവസമായി നികുതി അടയ്ക്കാനും വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കാനും എത്തുന്നവരുടെ വന്‍തിരക്കാണു വില്ലേജ് ഓഫിസില്‍.
ആകെയുള്ള ജീവനക്കാര്‍ വിശ്രമമില്ലാതെ ജോലിചെയ്തിട്ടും ജനത്തിന്റെ പഴി കേള്‍ക്കേണ്ട ഗതികേടിലാണ്. സെന്‍ട്രല്‍ വില്ലേജ് ഓഫിസര്‍ക്ക് ചാര്‍ജ് കൊടുത്തിട്ടുണ്ടെങ്കിലും അമിത ജോലിഭാരം ഉദ്യോഗസ്ഥരെയും പ്രസായത്തിലാക്കുകയാണ്. ഒരു സര്‍ട്ടിഫിക്കറ്റിനായി പലവട്ടം ഓഫിസ് കയറേണ്ട ഗതികേടിലാണ് പലരും.
സ്ഥലപരിശോധന നടത്തി നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു മാസം കഴിഞ്ഞാണ് തിയ്യതി നല്‍കുന്നത്. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയതോടെ നികുതി അടയ്ക്കാനെത്തുന്നവരുടെ തിരക്ക് പലപ്പോഴും ഓഫിസിന്റെ പുറത്തേക്ക് നീളാറുണ്ട്.
Next Story

RELATED STORIES

Share it