Flash News

ഉദ്ധവ് താക്കറെക്കെതിരെ ഭീഷണിയുമായി റാണെ;വായടച്ചില്ലെങ്കില്‍ പലതും തനിക്ക് വെളിപ്പെടുത്തേണ്ടിവരും

ഉദ്ധവ് താക്കറെക്കെതിരെ ഭീഷണിയുമായി റാണെ;വായടച്ചില്ലെങ്കില്‍ പലതും തനിക്ക് വെളിപ്പെടുത്തേണ്ടിവരും
X
മുംബൈ: ശിവസനേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെക്കെതിരെ ഭീഷണിയുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ. തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഉദ്ധവ് താക്കറെ നേരിടേണ്ടിവരുമെന്നാണ് റാണെയുടെ ഭീഷണി. ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെക്കെതിരെ റാണെ പ്രവര്‍ത്തിച്ചിരുന്നുവെന്ന ഉദ്ധവ് താക്കറെയുടെ ആരോപണത്തിന് മറുപടിയായാണ് ഭീഷണി.


ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ കുടുംബവും ബാല്‍താക്കറെയെ ഉപദ്രവിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് മുന്‍ ശിവസേന നേതാവ് കൂടിയായ നാരായണ്‍ റാണെ പറഞ്ഞു. തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍  ഉന്നയിച്ചാല്‍ ഇത്തരത്തില്‍ പല സത്യങ്ങളും തനിക്ക് വെളിപ്പെടുത്തേണ്ടതായി വരുമെന്ന് റാണെ പറഞ്ഞു.
Next Story

RELATED STORIES

Share it