Flash News

ഉദ്ഘാടനദിവസം തന്നെ റോ റോ സര്‍വീസ് നിറുത്തി, ലൈസന്‍സില്ലെന്നും ആരോപണം

ഉദ്ഘാടനദിവസം തന്നെ റോ റോ സര്‍വീസ് നിറുത്തി, ലൈസന്‍സില്ലെന്നും ആരോപണം
X


കൊച്ചി :  ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്്ത  ഫോര്‍ട്ട് കൊച്ചി  വൈപ്പിന്‍ റോ റോ സര്‍വീസ് ഉദ്ഘാടന ദിനം തന്നെ നിറുത്തിവച്ചു. പശ്ചിമകൊച്ചിക്കാര്‍ക്ക് ആശ്വാസമാകുമെന്നു പ്രതീക്ഷിച്ച്  പതിനാറു കോടി രൂപ ചെലവിട്ടു കൊച്ചി നഗരസഭ നടപ്പാക്കിയ  റോ റോ സര്‍വീസ് സാങ്കേതിക തടസ്സങ്ങളുടെ പേരില്‍ ഇന്നലെ രാത്രി ഏഴരയോടെ തന്നെ നിറുത്തിവയ്ക്കുകയായിരുന്നു. മേയ് പത്തിനു സര്‍വീസ് പുനരാരംഭിക്കുമെന്നാണു അധികൃതര്‍ അറിയിച്ചിട്ടുള്ളത്. വൈപ്പിന്‍ ജെട്ടിയിലെ മൂറിങ് സംവിധാനത്തിലെ തകരാറു മൂലം ജങ്കാര്‍ അടുപ്പിക്കാനുള്ള ബുദ്ധിമുട്ടാണ് പ്രധാന പ്രശ്‌നമെന്നറിയുന്നു. അതിനിടെ മതിയായ ലൈസന്‍സില്ലാതെയാണ് സര്‍വീസ് ആരംഭിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്്. കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണിയാണ് ഇത് സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി റോറോ യില്‍ യാത്ര ചെയ്തത് കടുത്ത സുരക്ഷാ വീഴ്ചയാണെന്നും ആന്റണി ആരോപിച്ചു.
Next Story

RELATED STORIES

Share it