palakkad local

ഉദ്ഘാടനത്തിന് തയ്യാറായി അത്തിപ്പൊറ്റ പാലം



ആലത്തൂര്‍: ആലത്തൂര്‍-ലക്കിടി പാതയില്‍ ഗായത്രിപ്പുഴയ്ക്ക് കുറുകെ നിര്‍മിച്ച അത്തിപ്പൊറ്റ പുതിയ പാലം ഗതാഗതത്തിനായി ഉടന്‍ തുറന്നുകൊടുക്കും. പാലത്തിന്റെ മുകളിലൂടെയുള്ള റോഡിന്റെ ടാറിങ് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പാലം പണി പൂര്‍ത്തിയായ അന്നുതന്നെ താല്‍ക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നു. നിലവില്‍ ടാറിങ്ങിനായി അടച്ചിരിക്കുകയാണ്. 80 മീറ്റര്‍ നീളവും 11.50 മീറ്റര്‍ വീതിയുമാണ് പുതിയ പാലത്തിന്. ഇരുവശത്തും 1.75 മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. എട്ടുകോടി രൂപ ചെലവിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. നടുവില്‍ രണ്ടും ഇരുകരകളില്‍ രണ്ടും തൂണുകള്‍ വീതമാണ് പുതിയ പാലത്തിന്. പഴയപാലത്തേക്കാള്‍ 50 സെന്റീമീറ്റര്‍ ഉയരം തൂണുകള്‍ക്കുണ്ട്. അടിത്തറയ്ക്ക് മുകളിലേക്ക് പാത നിരപ്പിലേക്ക്  6.40 മീറ്ററാണ് തൂണിന്റെ ഉയരം. രണ്ടര മീറ്റര്‍ കനത്തില്‍ ബീമും സ്ലാബും ഇതിന് മുകളില്‍ സ്ഥാപിച്ചാണ്  പാലം പണി കഴിച്ചിരിക്കുന്നത്. പട്ടാമ്പിയിലെ ജെപി കണ്‍സ്ട്രക്്ഷനാണ് പുതിയപാലത്തിന്റെ നിര്‍മാണം  പൂര്‍ത്തിയാക്കിയിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെഇബ്രാഹിം കുഞ്ഞ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്.
Next Story

RELATED STORIES

Share it