wayanad local

ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും മൃഗസംരക്ഷണ പരിശീലനകേന്ദ്രം അനാഥം



സുല്‍ത്താന്‍ ബത്തേരി: ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും സുല്‍ത്താന്‍ ബത്തേരിയിലെ ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. ജീവനക്കാരെ നിയമിക്കാത്തതാണ് കാരണം. ഉദ്ഘാടനം ചെയ്ത മന്തി കെ രാജു ഇന്നു വീണ്ടും ജില്ലയിലെത്തുമ്പോഴും കേന്ദ്രം അനാഥമായി കിടക്കുകയാണ്. 2016 ജൂലൈ 25നാണ് മിനി സിവില്‍സ്റ്റേഷന്് സമീപം ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയതത്. ഒരു വര്‍ഷവും നാലുമാസവും പിന്നിട്ടിട്ടും ഒരു ജീവനക്കാരനെ പോലും നിയമിച്ചിട്ടില്ല. കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന്നായി ഡെപ്യൂട്ടി ഡയറക്ടറടക്കം ഏഴു തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഒരു തസ്തികയില്‍ പോലും ആരെയും നിയമിച്ചിട്ടില്ല. ഉദ്ഘാടന സമയത്ത് ഉദ്യോഗസ്ഥ പുനര്‍വ്യന്യാസം നടത്തി കേന്ദ്രം പ്രവര്‍ത്തിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതും പാഴായി. ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം മൈക്ക് ഓപറേറ്റര്‍, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍, നൈറ്റ് വാച്ച്മാന്‍ തുടങ്ങിയ ഏഴു തസ്തികകളാണ് ഇവിടെ വേണ്ടത്. സംസ്ഥാനത്ത് പാല്‍ ഉല്‍പാദനത്തില്‍ വയനാട് രണ്ടാംസ്ഥാനത്താണ്. മൃഗസംരക്ഷണ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തപ്പോള്‍ ക്ഷീരമേഖല ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, അധികൃതരുടെ നിസ്സംഗത ഇത് അസ്ഥാനത്താക്കി.
Next Story

RELATED STORIES

Share it