kannur local

ഉദ്ഘാടനം കഴിഞ്ഞിട്ട് 21 മാസം : ആശുപത്രി ബ്ലോക്ക് കെട്ടിടം പ്രവര്‍ത്തനം തുടങ്ങിയില്ല



ഇരിക്കൂര്‍: ഇരിക്കൂര്‍ ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് 21 മാസമായിട്ടും ഇതുവരെ പ്രവര്‍ത്തനക്ഷമമായില്ല. 2016 ഫെബ്രുവരിയിലാണ് പുതിയ ബ്ലോക്ക് കെട്ടിടം അന്നത്തെ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തത്. ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റി 50 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. കിടത്തിച്ചികില്‍സയുള്ള ഇരിക്കൂര്‍ ഗവ. സിഎച്ച്‌സിയില്‍ ദിനേന നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. നിലവിലുള്ള കെട്ടിടങ്ങള്‍ അപര്യാപ്തമായിട്ടും രോഗികളുടെ തിരക്ക് വര്‍ധിച്ചിട്ടും പുതിയ കെട്ടിടം അടഞ്ഞുകിടക്കുകയാണ്. ഇരിക്കൂര്‍ സിഎച്ച്‌സി താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുന്ന പ്രഖ്യാപനവും നടപ്പാക്കാതെ കടലാസില്‍ ഒതുങ്ങി.
Next Story

RELATED STORIES

Share it