kasaragod local

ഉദുമയില്‍ സുധാകരന്‍ നിറഞ്ഞുനിന്നു; അവസാന മണിക്കൂറില്‍ പരാജയം

കാസര്‍കോട്: രണ്ടരപതിറ്റാണ്ടായി എല്‍ഡിഎഫിനെ മാത്രം വിജയിപ്പിക്കുന്ന ഉദുമ മണ്ഡലം പിടിച്ചെടുക്കാന്‍ കണ്ണുരില്‍ നിന്നെത്തിയ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് പരാജയം. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ ലീഡ് മേല്‍ക്കൈ നേടിയ സുധാകരന്‍ പിന്നിലായത് അവസാനത്തെ 50 ബൂത്തുകള്‍ എണ്ണിയപ്പോഴാണ്. ഗള്‍ഫില്‍ ജോലിയെടുക്കുന്നവരെ പോലും നാട്ടിലെത്തിച്ച് യുഡിഎഫിന്റെ പോളിങ് പരമാവധി വര്‍ധിപ്പിച്ച് വിജയം ഉറപ്പിക്കാന്‍ സുധാകരന്‍ തന്ത്രം മെനഞ്ഞിരുന്നു. യുഡിഎഫ് കേന്ദ്രത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ അഞ്ചു മുതല്‍ 12 ശതമാനം വരെ വര്‍ധിപ്പിക്കുകകയും ചെയ്തിരുന്നു. എന്നാല്‍ എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ പള്ളിക്കര, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ കനത്ത പോളിങ് സുധാകരന് തിരിച്ചടിയാവുകയായിരുന്നു.
കഴിഞ്ഞവര്‍ഷം സിറ്റിങ് എംഎല്‍എ കെ ുഞ്ഞിരാമന് 11,380 വോട്ടിനാണ് ഇവിടെ ജയിച്ചത്. എന്നാല്‍ സുധാകരന്‍ മല്‍സരരംഗത്തുണ്ടായിരുന്നതിനാല്‍ കുഞ്ഞിരാമന്റെ ഭൂരിപക്ഷം 3832 കുറഞ്ഞു. ബിജെപി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 13,073 വോട്ടുണ്ടായിരുന്നത് ഇക്കുറി 21,231 ആയി വര്‍ധിച്ചു.
യുഡിഎഫ് ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന മണ്ഡലം ചില യുഡിഎഫ് കേന്ദ്രങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് മൂലം നഷ്ടപ്പെടുകയായിരുന്നു. തൃക്കരിപ്പൂരില്‍ മല്‍സരിച്ച കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. പുതുമുഖമായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം രാജഗോപാലാണ് ഇവിടെ വിജയിച്ചത്.
Next Story

RELATED STORIES

Share it