kasaragod local

ഉദുമയില്‍ മല്‍സരം ഐഎന്‍എല്ലും യുഡിഎഫും തമ്മില്‍

ഉദുമ: ജില്ലാപഞ്ചായത്തിലെ ഉദുമ ഡിവിഷനില്‍ കോണ്‍ഗ്രസ് ജില്ലാ ഖജാഞ്ചിയും ജില്ലാ പഞ്ചായത്തംഗവുമായ പാദൂര്‍ കുഞ്ഞാമു ഹാജി രണ്ടാം അങ്കത്തിലാണ്. പഞ്ചായത്ത് പ്രസിഡന്റായും ഡിഐസി നേതാവായും ജില്ലയില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ് ഇദ്ദേഹം. 2000ത്തില്‍ ചെമനാട് പഞ്ചായത്തിലെ പൊയിനാച്ചി വാര്‍ഡില്‍ നിന്നും ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
പഞ്ചായത്തിന്റെ വികസനകാര്യങ്ങളില്‍ കൈക്കൊണ്ട നടപടികള്‍ ഇദ്ദേഹത്തെ ജനകീയനാക്കി. അതുകൊണ്ട് 2005ല്‍ ഡിഐസി ബാനറില്‍ വിജയിച്ച് വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി.
2010ല്‍ ഉദുമ ഡിവിഷനില്‍ നിന്നും 6,000 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം അറിയപ്പെടുന്ന കരാറുകാരന്‍ കൂടിയാണ്.
ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം എ ലത്തീഫിനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. പ്രവാസിയായിരുന്ന ലത്തീഫ് കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, ഐഎംസിസി യുഎഇ ഘടകം ജനറല്‍ സെക്രട്ടറി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിജെപി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍ ബാബുരാജാണ് ബിജെപി സ്ഥാനാര്‍ഥി. ഐഎന്‍എല്‍, പിഡിപി, എസ്ഡിപിഐ പാര്‍ട്ടികള്‍ക്കും ഇവിടെ സ്വാധീനമുണ്ട്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ഉദുമ കരിപ്പൊടി, പള്ളിക്കര, പാലക്കുന്ന് കാസര്‍കോട് ബ്ലോക്കിലെ ചെമനാട് എന്നീ ബ്ലോക്കുകളാണ് ഡിവിഷനിലുള്ളത്. 63,931 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
Next Story

RELATED STORIES

Share it