Alappuzha local

ഉദാരവല്‍ക്കരണനയത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള പോരാട്ടം: പിണറായി വിജയന്‍

ഹരിപ്പാട്: രാജ്യത്തെ തകര്‍ത്ത നവഉദാരവത്കരണനയത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് നിയസഭാ തിരഞ്ഞെടുപ്പെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍. ഹരിപ്പാട്ടെ ഇടതുപക്ഷ സ്ഥാനാര്‍ഥി പി പ്രസാദിന്റെ പ്രചരണാര്‍ഥം മുതുകുളത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്‍മോഹന്‍ സിങിന്റെ സര്‍ക്കാരാണ് വലിയതോതില്‍ നവഉദാരവല്‍കരണനയം നടപ്പാക്കിയത്. പാവപ്പെട്ടവര്‍ക്കെതിരും അതിസമ്പന്നര്‍ക്കനുകൂലവുമായിരുന്നു നയം .ഇതിന്റെ ഭാഗമായി ജനജീവിതം പൂര്‍ണമായി തകര്‍ന്നു.നരേന്ദ്രമോദിയും തീവ്രമായിതന്നെ ഇതേ നയം തന്നെയാണ് നടപ്പാക്കിവരുന്നത്. ബദലായ നയം സ്വീകരിച്ചതിനാല്‍ പാവപ്പെട്ടവരെ കൂടുതല്‍ പാപ്പരാക്കുന്ന നയം എല്‍.ഡി.എഫ് ഭരണകാലത്ത് കേരളത്തെ ബാധിച്ചില്ലപിണറായി വിജയന്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ യു.ഡി.എഫ് ഭരണം നാടിന്റെ എല്ലാ മേഖലകളെയും തകര്‍ത്തു.കേരളത്തിലെ തന്നെ പ്രധാന വികസന പദ്ധതിയാണ് കായംകുളം എന്‍.ടി.പി.സി. ഇപ്പോഴിത് അടച്ചുപൂട്ടുന്ന നിലയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ടി കെ ദേവകുമാര്‍ അധ്യക്ഷനായി.
എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സ്ഥാനാര്‍ഥി പി പ്രസാദ്, എന്‍ സുകുമാരപിളള, എം സത്യപാലന്‍, എന്‍ സജീവന്‍, എസ് സുജന്‍, നാലുകണ്ടത്തില്‍ കൃഷ്ണകുമാര്‍, എന്‍ എസ് നായര്‍, ഡി ശിവകുമാര്‍, കോട്ടോളില്‍ വിജയകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it