kannur local

ഉദയഗിരിയില്‍ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ്

ഉദയഗിരി: നാടകീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ഉദയഗിരി പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം പ്രതിനിധി വൈസ് പ്രസിഡന്റായി ചുമതലയേറ്റു. സിജോ തുണ്ടിയിലാണ് കോണ്‍ഗ്രസിലെ തോമസ് വെക്കത്താനത്തെ പരാജയപ്പെടുത്തിയത്. ആകെയുള്ള 15 സീറ്റില്‍ യുഡിഎഫ് 9, എല്‍ഡിഎഫ് 5, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില. രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മിനി മാത്യുവിനെ കേരള കോണ്‍ഗ്രസ് (എം) പിന്തുണച്ചിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി ഇവര്‍ അവകാശവാദം ഉന്നയിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ബിജെപി അംഗം വിട്ടുനിന്ന തിരഞ്ഞെടുപ്പില്‍ തോമസ് വെക്കത്താനത്തിന്റെ പേര് കോണ്‍ഗ്രസ് അംഗം നിര്‍ദേശിച്ചപ്പോള്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ സിജോയുടെ പേര് കേരള കോണ്‍ഗ്രസും നിര്‍ദേശിച്ചു. ഇരുവരും 7 വോട്ടുകള്‍ വീതം നേടി തുല്യത പാലിച്ചതോടെ നറുക്കെടുപ്പിലൂടെ സിജോയെ വൈസ് പ്രസിഡന്റായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസുകാര്‍ക്കെതിരേ തിരിഞ്ഞത് കാര്‍ത്തികപുരം ടൗണില്‍ സംഘാര്‍ഷാവസ്ഥയ്ക്ക് കാരണമായി. ഒടുവില്‍ പോലിസ് കാവലിലാണ് കേരള കോണ്‍ഗ്രസ് അംഗങ്ങളെ വീടുകളിലെത്തിച്ചത്.
Next Story

RELATED STORIES

Share it