ഉദയകുമാറിനെ ഉരുട്ടുന്നത് കണ്ടില്ലെന്ന് പ്രതിഭാഗം സാക്ഷിയായ സ്‌റ്റേഷന്‍ റൈറ്റര്‍

തിരുവനന്തപുരം: ഫോര്‍ട്ട് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസിലെ വിശ്രമമുറിയില്‍ ഉദയകുമാറിനെ പൈപ്പ് ഉപയോഗിച്ച് ഉരുട്ടുന്നത് കണ്ടില്ലെന്ന് പ്രതിഭാഗം സാക്ഷിയായ സ്‌റ്റേഷന്‍ റൈറ്റര്‍. തിരുവനന്തപുരം സിബിഐ കോടതിയില്‍ ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസിലെ റൈറ്റര്‍ വി പി മോഹനനാണ് ഇപ്രകാരം മൊഴി നല്‍കിയത്.
2005 സപ്തംബര്‍ 27ന് സിഐ ഓഫിസില്‍ ഉദയകുമാറിനെ പോലിസുകാരായ ജിത കുമാറും ശ്രീകുമാറും പൈപ്പുപയോഗിച്ച് ഉരുട്ടുന്നത് കണ്ടതായി മോഹനന്‍ ക്രൈംബ്രാഞ്ചിനും സിബിഐക്കും മൊഴി കൊടുത്തിരുന്നു.
Next Story

RELATED STORIES

Share it