Flash News

ഉദയകുമാര്‍ ഉരുട്ടിക്കൊല : പ്രധാന സാക്ഷി വീണ്ടും കൂറുമാറി



തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രധാന സാക്ഷി സുരേഷ് വീണ്ടും കൂറുമാറി. സിബിഐ പ്രതി ചേര്‍ത്ത പോലിസ് ഉദ്യോഗസ്ഥരെ തനിക്കറിയില്ലെന്ന് സുരേഷ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ മൊഴി നല്‍കി. ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ഇതു രണ്ടാം തവണയാണ് സുരേഷ് കുറുമാറുന്നത്. സംഭവ ദിവസം ഫോര്‍ട്ട് സ്‌റ്റേഷനില്‍ ഉദയകുമാറിനൊപ്പം കസ്റ്റഡിയില്‍ എടുത്ത ആളായിരിന്നു സുരേഷ്. ഇതേ തുടര്‍ന്നാണ് സുരേഷിനെ സിബിഐ ഒന്നാം സാക്ഷിയാക്കിയത്. എന്നാല്‍, സിബിഐ പ്രതിചേര്‍ത്ത ഫോര്‍ട്ട് പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെ ആരെയും തനിക്കറിയില്ലെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയില്‍ സുരേഷ് പറഞ്ഞു. അതേസമയം, കസ്റ്റഡി മര്‍ദനത്തില്‍ തന്നെയാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്ന് കേസില്‍ മാപ്പുസാക്ഷിയായ മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തങ്കമണി കോടതിയില്‍ പറഞ്ഞിരുന്നു. അഞ്ചാം സാക്ഷിയും മുന്‍ ഹെഡ് കോണ്‍സ്റ്റബിളുമായിരുന്ന തങ്കമണി വിചാരണ വേളയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നിര്‍ണായക മൊഴി നല്‍കിയിരുന്നു. ഉദയകുമാര്‍ കസ്റ്റഡി മര്‍ദനത്തില്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് തങ്കമണി കോടതിയില്‍ പറഞ്ഞു. ഉദേ്യാഗസ്ഥര്‍ കസ്റ്റഡി രേഖകളില്‍ കൃത്രിമം കാണിക്കാന്‍ നിര്‍ദേശിച്ചെന്ന് തങ്കമണി നേരത്തേ മൊഴി നല്‍കിയിരുന്നു. തങ്കമണിയുടെ വിസ്താരം പൂര്‍ത്തിയായി. 2005 സപ്തംബര്‍ 27നാണ് മോഷണക്കുറ്റം ആരോപിച്ച് ഫോര്‍ട്ട് പോലിസ് കസ്റ്റഡിയില്‍ എടുത്ത ഉദയകുമാര്‍ കസ്റ്റഡിയിലിരിക്കെ മരിക്കുന്നത്. ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍, ടി അജിത്കുമാര്‍, ഇ കെ സാബു, ടി കെ ഹരിദാസ് എന്നിവരാണ് വിചാരണ നേരിടുന്നത്.
Next Story

RELATED STORIES

Share it