Flash News

ഉദയംപേരൂര്‍ പ്ലാന്റിലെ തൊഴില്‍ തര്‍ക്കം പരിഹരിച്ചു

ഉദയംപേരൂര്‍ പ്ലാന്റിലെ തൊഴില്‍ തര്‍ക്കം  പരിഹരിച്ചു
X
GAS



കൊച്ചി:ഉദയംപേരൂര്‍ ഐഒസി ബോട്ട്‌ലിങ് പ്ലാന്റിലെ  തൊഴില്‍ തര്‍ക്കം പരിഹരിച്ചു. തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്ന് മധ്യകേരളം കടുത്ത പാചകവാതക ക്ഷാമത്തിലേക്ക് നീങ്ങുകയായിരുന്നു. അതിനിടെ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. ഇവിടെനിന്ന് പാചകവാതകമെടുത്ത് വിതരണം ചെയ്യുന്ന മധ്യകേരളത്തിലെ വിതരണ കേന്ദ്രങ്ങള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഒരു വിഭാഗം കരാര്‍ തൊഴിലാളികളുടെയും ലോറി തൊഴിലാളികളുടെയും പണിമുടക്കിനെത്തുടര്‍ന്ന് ബുധനാഴ്ച്ച ഉച്ച മുതല്‍ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു.

പ്രതിദിനം 150 ലോഡുകളിലായി 45000 പാചകവാതക സിലിണ്ടറുകളാണ് ഇവിടെ നിന്നും വിതരണത്തിനായി കൊണ്ടുപോകുന്നത്.
Next Story

RELATED STORIES

Share it