ഉദയംപേരൂര്‍ ഐഒസി സമരം തുടരുന്നു

തൃപ്പൂണിത്തുറ: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദയംപേരൂര്‍ ഐഒസി ബോട്ട്‌ലിങ് പ്ലാന്റിലെ തൊഴിലാളികള്‍ നടത്തുന്ന മെല്ലെപ്പോക്ക് സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരം ഒത്തുതീര്‍പ്പാക്കാനായി റീജ്യണല്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാവാതെ പിരിഞ്ഞതിനെ തുടര്‍ന്ന് സമരം തുടരുകയാണ്. ഫെബ്രുവരി മൂന്നിനാണ് ഇനി ചര്‍ച്ച നടക്കുന്നത്.
വേതന വര്‍ധനയാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് തൊഴിലാളി യൂനിയനുകളുടെ സംയുക്തസമിതി മെല്ലെപ്പോക്ക് സമരം ആരംഭിച്ചത്. ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് യൂനിയനുകളാണ് സമരരംഗത്തുള്ളത്. ഹൗസ് കീപ്പിങ്, ലോഡിങ് തൊഴിലാളികളുടെ മിനിമം വേതനത്തില്‍ വര്‍ധന ആവശ്യപ്പെട്ടാണ് സമരം. വേതനം 15,000 ആയി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. സമരംനീളുന്നതോടെ ഒമ്പതു ജില്ലകളിലെ പാചകവാതക വിതരണം പ്രതിസന്ധിയിലാകും.
Next Story

RELATED STORIES

Share it