ഉദയംപേരൂരില്‍ നിന്ന് പിടിച്ചെടുത്തത് നിരവധി രേഖകള്‍

ഉദയംപേരൂരില്‍ നിന്ന് പിടിച്ചെടുത്തത് നിരവധി രേഖകള്‍
X

ഭാഗം മൂന്ന്‌


തയ്യാറാക്കിയത്:നഹാസ് ആബിദീന്‍ നെട്ടൂര്‍


ഏകോപനം: എം ടി പി റഫീക്ക്


തൃപ്പൂണിത്തുറ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെല്ലാം ഈ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രവുമായി അടുത്ത ബന്ധമാണുള്ളത്. സ്ഥാപനത്തിനെതിരേ നടപടിയെടുത്ത നഗരസഭാ ഉദ്യോഗസ്ഥരെയും കൗണ്‍സിലറെയും കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരേ തൃപ്പൂണിത്തുറ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സന്‍ തേജസിനോട് പറഞ്ഞു. ഉദയംപേരൂരിലുള്ള യോഗാ കേന്ദ്രത്തിന്റെ ഭാഗമായ തൃപ്പൂണിത്തുറ മേക്കരയിലെ കേന്ദ്രത്തില്‍നിന്ന് നഗരസഭാ അധികൃതര്‍ പിടിച്ചെടുത്തത് നിരവധി രേഖകള്‍. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് നിയമവിധേയമായല്ലാത്തതിനാലാണ് നഗരസഭാ അധികൃതര്‍ റെയ്ഡ് നടത്തിയത്. മേക്കരയില്‍ രഹസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതും നാട്ടുകാരില്‍നിന്നുള്ള പരാതിയുമാണ് യോഗാകേന്ദ്രം റെയ്ഡ് ചെയ്യാന്‍ കാരണം. നഗരസഭാ സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, വാര്‍ഡ് കൗണ്‍സിലര്‍ നിഷ രാജേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് സംഘടിപ്പിച്ചത്.

[caption id="attachment_294902" align="alignnone" width="560"] നഗരസഭാ ചെയര്‍പേഴ്‌സന്‍ ചന്ദ്രികാദേവി [/caption]

പരിശോധനയില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സില്ലാതെ നടത്തിയ സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കുകയായിരുന്നുവെന്ന് തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്‌സന്‍ ചന്ദ്രികാദേവിയും സെക്രട്ടറി അഭിലാഷും പറഞ്ഞു. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഗാര്‍ഹികാവശ്യത്തിനുള്ളതായിരുന്നു. യോഗാ കേന്ദ്രത്തിന് വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തില്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളു. സ്ഥാപനത്തിന് ലൈസന്‍സോ അവിടെയുള്ള ട്രെയിനികള്‍ക്ക് യോഗ്യതയോ ഇല്ലായിരുന്നു. മതപരിവര്‍ത്തനം, മതരഹിത വിവാഹം തുടങ്ങിയ വാര്‍ത്തകളുടെ പേപ്പര്‍ കട്ടിങുകളും മതപഠനത്തിന് ആവശ്യമായ ലൈബ്രറിയും മറ്റു മതസ്ഥരുടെ ബുക്കുകളും കേന്ദ്രത്തില്‍ നിന്നു ലഭിച്ചു. റെയ്ഡ് നടക്കുമ്പോള്‍ രണ്ടുപേര്‍ക്ക് ചിക്കന്‍പോക്‌സും രണ്ടുപേര്‍ക്ക് ടിബിയും ഉണ്ടായിരുന്നു. അതിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. രാജശ്രീ അടക്കം മൂന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ കേന്ദ്രം അടച്ചുപൂട്ടിയതിനെതിരേ നഗരസഭാ യോഗത്തില്‍ സെക്രട്ടറിക്കെതിരേ തിരിഞ്ഞിരുന്നു. സ്ഥാപനം പൂട്ടിക്കാന്‍ സെക്രട്ടറിക്ക് അധികാരമില്ലെന്ന് ഇവര്‍ വാദിച്ചു. കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിനെതിരേ മേക്കരയിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും സംഘടിച്ച് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.  തൃപ്പൂണിത്തുറ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെല്ലാം ഈ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രവുമായി അടുത്ത ബന്ധമാണുള്ളത്. സ്ഥാപനത്തിനെതിരേ നടപടിയെടുത്ത നഗരസഭാ ഉദ്യോഗസ്ഥരെയും കൗണ്‍സിലറെയും കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരേ തൃപ്പൂണിത്തുറ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സന്‍ തേജസിനോട് പറഞ്ഞു. ഇടതുപക്ഷത്തിന്റെ കോട്ടയായ തൃപ്പൂണിത്തുറയും ഉദയംപേരൂരും കേന്ദ്രീകരിച്ചാണ് ഇത്തരം കേന്ദ്രങ്ങളെന്നുള്ളതും ശ്രദ്ധേയമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവുകൂടിയായ സ്ഥലം എംഎല്‍എയോ പാര്‍ട്ടിയോ പീഡനകേന്ദ്രത്തിനെതിരേ പ്രതിഷേധം സംഘടിപ്പിക്കാനോ ശബ്ദിക്കാനോ തയ്യാറായിട്ടില്ല. പോലിസ് അന്വേഷണം കൃത്യമായി നടക്കാത്ത സാഹചര്യത്തിലും മൗനംപാലിക്കുകയാണ് ഇടതുപക്ഷം.സംഘപരിവാര മതംമാറ്റകേന്ദ്രത്തിലെ പീഡനം സംബന്ധിച്ച് മീഡിയാവണ്‍ ചാനലിലെ പ്രൈം ടൈം ചര്‍ച്ചയില്‍ എം സ്വരാജ് എംഎല്‍എ സംഭവത്തിന്റെ ഗൗരവത്തിലേക്കു കടക്കാതെ ചാനലിന്റെ രാഷ്ട്രീയം അറിയാമെന്നു പറഞ്ഞ് വിഷയത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

ഭാഗം നാല്‌ :വായ മൂടിക്കെട്ടി മര്‍ദനം; ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ പാട്ട്

ഒന്നാം ഭാഗം ഇവിടെ വായിക്കാം

 
Next Story

RELATED STORIES

Share it