Flash News

ഉത്സവത്തിന് കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു

ഉത്സവത്തിന് കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു
X


തിരുവനന്തപുരം: പാറശാലയില്‍ ഉത്സവത്തിന് കൊണ്ടുവന്ന ആന പാപ്പാനെ കുത്തികൊന്നു.രണ്ടാം പാപ്പാന്‍ മുരുകനാണ് മരിച്ചത്. മുണ്ടപ്ലാവിളയില്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ ശിവശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിന് സമീപം തളച്ചിരുന്ന ആന തീറ്റക്കൊടുക്കുന്നതിനിടെയാണ്പാപ്പാനെ ആക്രമിച്ചത്. പാപ്പനെ കൊലപ്പെടുത്തുന്നത് കണ്ട ഒന്നാം പാപ്പാന്‍ അടുത്തുള്ള തെങ്ങില്‍ കയറി രക്ഷപ്പെട്ടു. ആനയെ പിന്നീട് തളച്ചു. ഇതിനുമുന്‍പ് രണ്ട് തവണ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പാപപ്പാന്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it